Advertisment

ടോക്കിയോയില്‍ സ്വര്‍ണം നേടിയ ശേഷം അതീവ ശ്രദ്ധയോടെ മനോഹരമായി ഇന്ത്യന്‍ പതാക മടക്കി വയ്ക്കുന്ന നീരജ് ചോപ്ര! വീഡിയോ വൈറല്‍

New Update

ഡല്‍ഹി: ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഒളിമ്പിക് അത്‌ലറ്റിക്സിൽ സ്വർണ്ണ മെഡൽ നേടി 121 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു. ശനിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ 87.58 മീറ്റർ എറിഞ്ഞ് ജാവലിൻ ത്രോയിൽ സ്വർണം നേടി.

Advertisment

publive-image

നീരജിന്റെ ഈ വിജയത്തോടെ രാജ്യം മുഴുവൻ ആഘോഷത്തിൽ മുഴുകി. ഈ ചരിത്ര വിജയത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു. പ്രധാനമന്ത്രി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, കരസേനാ മേധാവി, രാഹുൽ ഗാന്ധി മുതൽ സോണിയ ഗാന്ധി വരെ അദ്ദേഹത്തെ അഭിനന്ദിച്ചു.

ഇപ്പോള്‍ ടോക്കിയോയില്‍ സ്വര്‍ണം നേടിയ ശേഷം അതീവ ശ്രദ്ധയോടെ മനോഹരമായി ഇന്ത്യന്‍ പതാക മടക്കി വയ്ക്കുന്ന നീരജ് ചോപ്രയുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്.

വീഡിയോ കാണാം

tokyo olympics neeraj chopra
Advertisment