Advertisment

കടുത്ത പനിയും, ക്ഷീണവും ! ജന്മനാട്ടിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കി നീരജ് ചോപ്ര; താരം വിശ്രമത്തില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്രയ്ക്ക് കടുത്ത പനി. ഇതുമൂലം താരത്തിന് ജന്മനാടാ പാനിപ്പത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനായില്ല.

നേരത്തെയും പനിയുണ്ടായിരുന്നെങ്കിലും, കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നതിനാല്‍, സ്വാതന്ത്ര്യദിനാഘോഷത്തില്‍ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍ക്കൊപ്പം നീരജും പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് പാനിപ്പത്തില്‍ സ്വീകരണ ചടങ്ങ് നടക്കുന്നതിന് മുമ്പായി, കടുത്ത പനി മൂലം നീരജ് വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇതുമൂലം, പരിപാടിയും വെട്ടിച്ചുരുക്കി.

ഡല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് ആറു മണിക്കൂറിലധികം സമയമെടുത്ത കാര്‍ റാലിയില്‍ നീരജ് പങ്കെടുത്തിരുന്നതായും, തുടര്‍ന്ന് ക്ഷീണിതനായിരുന്നുവെന്നും കുടുബം പ്രതികരിച്ചു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

ടോക്യോയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരജിന് സ്വീകരണച്ചടങ്ങ് ഒരുക്കിയിരുന്നു. ജന്മനാടായ പാനിപ്പത്തിലൂം വരവേല്‍പ്പിനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്.

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണം നേടിയതോടെ, അത്‌ലറ്റിക്‌സില്‍ സ്വര്‍ണമെന്ന രാജ്യത്തിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത് ഈ 23-കാരനാണ്.

Advertisment