നീരവ് മോദി ബോളിവുഡ് സുന്ദരിമാരെയും വിളിച്ചുവരുത്തി പറ്റിച്ചു. പരാതിയുമായി നടിമാര്‍

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, February 22, 2018

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയ നീരവ് മോദി ബാങ്കിനെ മാത്രമല്ല ബോളിവുഡ് സുന്ദരിമാരെയും സുന്ദരമായി പറ്റിച്ചു . ഇപ്പോള്‍ മോഡിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരികള്‍.

നീരവ് മോദിയുടെ വജ്രാഭരണ കമ്പനികള്‍ക്കെതിരെയാണ് കരാര്‍ ലംഘനം ആരോപിച്ച് നടിമാര്‍ എത്തിയിരിക്കുന്നത്. ബിപാഷ ബസു, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.

നീരവിന്റെ ഗീതാഞ്ജലി ജെംസ് എന്ന ബ്രാന്‍ഡിന്റെ അംബാസിഡായിരുന്നു കങ്കണ. മറ്റൊരു ബ്രാന്‍ഡായ ഗിലിയുടെ അംബാസിഡറായിരുന്നു ബിപാഷ. ആഗോള അംബാസിഡറായിരുന്നു പ്രിയങ്ക. കരാര്‍ കാലത്തിനു ശേഷവും ചിത്രങ്ങള്‍ ഉപയോഗിച്ചതിനും, കരാര്‍ പണം കിട്ടാത്തതിനുമെതിരെയാണ് നടിമാരുടെ പരാതി.

കരാര്‍ അവസാനിപ്പിക്കാനുള്ള നിയമോപദേശവും പ്രിയങ്ക ചോപ്ര തേടിയിരുന്നു. സാധാരണ ബോളിവുഡ് സുന്ദരിമാര്‍ ഇത്തരം താപ്പാനകളെയാണ് അങ്ങോട്ട്‌ പറ്റിക്കുക പതിവെങ്കില്‍ മോദി അവരെയും കടത്തി വെട്ടി എന്ന് വേണം കരുതാന്‍. ബോളിവുഡ് സുന്ദരികളുടെ വലയില്‍ കുരുങ്ങി കാശ് പോയ കൂട്ടത്തില്‍ പ്രധാനിയാണ്‌ തട്ടിപ്പില്‍ മോദിയുടെ മുന്‍ഗാമിയായ വിജയ്‌ മല്യ.

×