Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'നീറ്റ് ഡേ കുവൈറ്റ്' ജൂലൈ 27ന്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് 'നീറ്റ് ഡേ കുവൈറ്റ്' എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം ആറു മണിക്ക് ദേശീയഗാനം ആലപിക്കുന്നതിലൂടെ പരിപാടി ആരംഭിക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും പരിപാടിയുടെ സംപ്രേക്ഷണമുണ്ടായിരിക്കും.

ജൂലൈ 13-നാണ്‌ നീറ്റ് പരീക്ഷയ്ക്ക് കുവൈറ്റിലും കേന്ദ്രമൊരുക്കിയതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ള നീറ്റ് പരീക്ഷയുടെ ആദ്യ കേന്ദ്രമായിരുന്നു കുവൈറ്റ്. ചരിത്രപരമായ പ്രഖ്യാപനമായിരുന്നു ഇത്. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് ലഭിച്ചത്.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് ജൂലൈ 27-ന് എംബസി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രൊഫഷണല്‍സ് നെറ്റ്വര്‍ക്ക് (ഐപിഎന്‍) നേതൃത്വം നല്‍കും.

പരിപാടിയുടെ ഭാഗമാകാന്‍

• Event link: https://zoom.us/j/92897166788

• Meeting ID: 928 9716 6788

Advertisment