Advertisment

2.6 മില്യൺ ഡോളർ തട്ടിപ്പ്, നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ കേസ്

New Update

ന്യൂയോർക് :ലോകത്തിലെ ഏറ്റവും വലിയ വജ്ര കമ്പനികളിലൊന്നിനെ വഞ്ചിക്കാൻ മൾട്ടി ലെയർ സ്കീം വഴി നടത്തിയ 2.6 മില്യൺ ഡോളറിന്റെ തട്ടിപ്പിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ ന്യൂയോർക് പ്രോസിക്യൂട്ടർ സൈ വൻസ്‌ കേസ്സെടുത്തു . പത്ത് ലക്ഷം ഡോളർ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Advertisment

publive-image

ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി ഈ വജ്രങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് നഗരത്തിലെ മാൻഹട്ടൻ ജില്ലയുടെ പ്രോസിക്യൂട്ടറായ വാൻസ് പറവ്യക്തമാക്കുന്നത്.

ഈ കുറ്റത്തിന് പരമാവധി 25 വർഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെട്ട 13,500 കോടി രൂപ (ഏകദേശം 1.9 ബില്യൺ ഡോളർ) തട്ടിപ്പുമായി ബന്ധപ്പെട്ട് നെഹൽ മോദിയും സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്.

NEHALMODI
Advertisment