Advertisment

കേരളത്തിലെത്തിയ അല്ലു അര്‍ജുനെ അമ്പരപ്പിച്ച് ‘മലയാളി സര്‍പ്രൈസ്’; വീഡിയോ

author-image
admin
New Update

66-ാമത് നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആവേശം പകരാന്‍ കേരളത്തിലെത്തിയ നടന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിക്കും ഗംഭീര വരവേല്‍പ്പ് നല്‍കി ആരാധകര്‍. രാവിലെ ആലപ്പുഴയിലേക്ക് പോകാന്‍ കൊച്ചിയിലെത്തിയ അല്ലുവിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിനു പുറത്ത് തടിച്ചുകൂടിയത്. ബാനറുകളും അല്ലുവിന്റെ പേരും പടവും പതിച്ച കാര്‍ഡുകളുമായി മലയാളി ആരാധകര്‍ പ്രിയതാരത്തിന്റെ വരവ് രാജകീയമാക്കി.

publive-image

വള്ളംകളിയ്ക്ക് മുഖ്യാതിഥിയായി സച്ചില്‍ ടെന്‍ഡുല്‍ക്കറെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സച്ചിന്‍ പിന്മാറിയതിനാല്‍ അല്ലു അര്‍ജുന് നറുക്ക് വീഴുകയായിരുന്നു. അല്ലുവിനൊപ്പം ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും ചടങ്ങിലുണ്ട്. പ്രളയം വലച്ചെങ്കിലും കേരള പൈതൃകത്തിന്റെയും ടൂറിസത്തിന്റെയും മുഖമായ നെഹ്റു ട്രോഫി വള്ളം കളി ആഘോഷമായി തന്നെ നടത്താന്‍ തീരുമാനമാകുകയായിരുന്നു.

publive-image

ഒരു മലയാള സിനിമയില്‍ പോലും അഭിനയിക്കാതെ തന്നെ മലയാളികളുടെ ആരാധനാപാത്രമായ നടനാണ് അല്ലു അര്‍ജ്ജുന്‍. തെലുങ്ക് ഭാഷയിലെ ടീനേജ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് അല്ലു അര്‍ജ്ജുന്‍ ഇവിടെ തരംഗമായി മാറിയത്.

Advertisment