Advertisment

നെല്ലിയാമ്പതി കാണാനെത്തിയ രണ്ടു യുവാക്കള്‍ വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു

New Update

publive-image

പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ രണ്ടു യുവാക്കൾ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരെയാണ് കാണാതായത്. വായിരം അടി താഴ്ചയിൽ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് വീണത്.

കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. കാണാതായവർക്കായി പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങൾ തിരച്ചിൽ തുടങ്ങി.

Advertisment