Advertisment

ആഫ്രിക്കൻ ഗാന്ധിയുടെ ജന്മദിനത്തിൽ ആഗോള സമരത്തിന് പിന്തുണ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : ആഫ്രിക്കൻ ഗാന്ധി എന്ന് അറിയപ്പെടുന്ന നെൽസൺ മണ്ടേലയെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18 ശനിയാഴ്ച സാഹിതി സാഹിത്യവേദിയുടെ പ്രധാന പ്രവർത്തകർ പ്രത്യേക യോഗം ചേർന്നാണ് അനുസ്മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരേ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല. 1918 ജൂലൈ 18 നായിരുന്നു ജനനം.

Advertisment

publive-image

2013 ഡിസംബർ 5 നായിരുന്നു മരണം വർണ്ണവംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്ക യിലെ എല്ലാ വിഭാഗം ജനങ്ങളേ യും ഉൾപ്പെടുത്തികൊണ്ട് നടത്തിയ ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയിലെ പ്രസിഡന്റ്‌ ആയിരുന്നു. 1993 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1990.ൽ ഭാരതം പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിച്ചു.ഈ ബഹുമതി ലഭിച്ച ഏക വിദേശീയനാണ് അദ്ദേഹം. സാഹിതി സാഹിത്യവേദി അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വർണ്ണവെറി ക്കെതിരെയുള്ള ആഗോളസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ്‌ പി. വി. സഹദേവൻ, ഗിരീഷ് കെ നൊച്ചുള്ളി, ബോബൻ മാട്ടുമന്ത, പി. ബി. സജീവ്, മുഹമ്മദാലി മണ്ണാർക്കാട് എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.

nelsonmondela
Advertisment