Advertisment

ഡിഎംസി ഒരുക്കുന്ന നവ വിദ്യാർത്ഥി സഹകരണ പ്രസ്ഥാനം ഇ ഡ്രൈവ്

New Update

ദുരിത നിവാരണ കൂട്ടായ്മ ഡൽഹിയിൽ എന്നല്ല ലോകത്തിന്റെ വിവിധ കോണുകളിൽ സഹായ ഹസ്തവുമായി എത്തിച്ചേർന്നിരിക്കുന്നു. കേരളത്തിലെ മഹാ പ്രളയങ്ങളിലും ഡൽഹിയിലെ കലാപങ്ങളുടെ തേങ്ങലുകളിലും കുറച്ചു പേരെ ചേർത്തു നിർത്തി മറ്റുള്ളവർക്കു തണല്മരമായി നിന്നു . ജിസ്‌റ്റിസ് കുര്യൻ ജോസഫ്‌ ന്റെയും അൽഫോൻസ് കണ്ണന്താനത്തിന്റെയും നേതൃത്വത്തിൽ ഡൽഹി മലയാളികളുടെ ഈ കൂട്ടായ്മ അനേകായിരങ്ങൾക്കു നാളിതുവരെ വലിയ സഹായ സഹകരണങ്ങൾ ചെയ്തു .

Advertisment

publive-image

കൊറോണാ പിടിച്ചുലച്ചതു ആരോഗ്യരംഗത്തെ മാത്രമല്ല വിദ്യാഭ്യാസ മേഖലയെ മുഴുവനായും അതിന്റെ ചില ഭാവങ്ങളും രൂപങ്ങളും മാറ്റിവരച്ച ഒരു ദുരിതമാണ് കോവിഡ്19. കൂട്ടുകാരില്ല കളിക്കോപ്പുകളില്ല വിനോദങ്ങളില്ല കളിക്കാനനുവാദമില്ല. കളി മുറ്റങ്ങൾ, ഇല്ല ഒരു വിദ്യാർത്ഥിസമൂഹം. അധ്യയന ദിവസങ്ങൾ നഷ്ടമാകാതിരിക്കാൻ സ്കൂൾ മാനേജ്മെന്റ് കൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങി.

ഇന്ന് വിവരസാങ്കേതികവിദ്യ എത്തിച്ചേരാത്ത ഒരു വലിയ പങ്ക് നമ്മുടെ സമൂഹത്തിലുണ്ട്. ഇന്റർനെറ്റ് ഉള്ളവരും ഇല്ലാത്തവരും. തന്റെ സഹപാഠികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ പഠിക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരു വിദ്യാർത്ഥിനി ഇപ്പോഴും നമ്മുടെ മുന്നിൽ ഒരു ചോദ്യം ഉയർത്തുന്നു.

എനിക്കും പഠിക്കാമോ?

എനിക്കും പഠിക്കാമായിരുന്നു. ആ ചോദ്യത്തിനു മുമ്പിൽ ഉത്തരമായി ഡിഎംസി ഒരുക്കുന്ന ഒരു നവ വിദ്യാർത്ഥി സഹകരണ പ്രസ്ഥാനം ആണ് ഈ ഡ്രൈവ്. ഇന്നു നമ്മൾ നൂതനത യിലേക്ക് പെട്ടെന്ന് ചേക്കേറുമ്പോൾ പഴയത് എല്ലാം നമ്മൾ മാറ്റുന്നു വലിച്ചെറിയുന്നു അങ്ങനെ പഴയ കമ്പ്യൂട്ടറുകൾ ഉപയോഗ രഹിതം ആകുന്നു.

എന്നാൽ, അത് മറ്റുള്ളവർക്ക് ഉപകാരമാകും. അതിനുവേണ്ടി ഡിഎംസി സൈബർ സിവിക്‌സ് തയ്യാറാണ്. അതൊന്ന് ശരിപ്പെടുത്താൻ, ഉപയോഗപ്രദം ആക്കാൻ അങ്ങനെയുള്ള ഒരു കമ്പ്യൂട്ടർ ഇല്ലാത്ത കുട്ടിക്ക് കൊടുക്കാൻ ഈ ഡ്രൈവ് ഡിഎംസി കൊണ്ടുവരുന്നു അതുകൊണ്ട് ഓൺലൈനിൽ ലോഗ് ഔട്ട് ആക്കപ്പെട്ട വിദ്യാർത്ഥി മറ്റുള്ളവരോട് കൂടി പാഠ്യപദ്ധതിയിൽ പങ്കാളികളാകുന്നു.

പഴയ കമ്പ്യൂട്ടറുകൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാതെ ഈ വേസ്റ്റ് നാം തിരികെ പിടിക്കുന്നു. അങ്ങനെയൊരു തിരികെ പിടിക്കലാണ് ഡി എം സിയുടെ ഈ ഡ്രൈവ്‌ . നഷ്ടപ്പെട്ടതും നഷ്ടപ്പെടാതെ തിരികെ പിടിക്കാനുള്ള ഒരു വലിയ മുന്നേറ്റം, കമ്പ്യൂട്ടറുകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡി എം സി യുടെ സൈബർ ടീമിനെ സമീപിക്കുക - ഡോക്ടർ സഖി ജോൺ, അഡ്വക്കറ്റ് മനോജ് ജോർജ്. ഫോൺ -9871046508

students e drive new gen
Advertisment