Advertisment

ഫൈനൽ കളറാവും! ടീം ഇന്ത്യക്ക് ഇനി അഡിഡാസിന്റെ ജേഴ്‌സി

New Update

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജേഴ്സി. പ്രശസ്ത ബ്രാൻഡായ അഡിഡാസാണ് ടെസ്റ്റ്, ട്വന്റി 20, ഏകദിന ഫോർമാറ്റുകൾക്കായുള്ള പുതിയ ജേഴ്സികൾ അവതരിപ്പിച്ചത്.  അഡിഡാസ് ഇന്ത്യ ഇൻസ്റ്റഗ്രാമിലൂടെയാണ് ജേഴ്സി പുറത്തുവിട്ടത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഈ മാറ്റം.

Advertisment

publive-image

ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്‌സിയില്‍ കളിക്കും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്. ടെസ്റ്റ് ജഴ്‌സിയിലും വ്യത്യാസമുണ്ട്. അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറാകുമെന്ന് മേയ് 22 ന് ബി.സി.സി.ഐ. സെക്രട്ടറി അമിത് ഷാ വ്യക്തമാക്കിയിരുന്നു

2028 മാർച്ച് വരെ അഞ്ച് വർഷത്തേക്കാണ് കരാർ. ഇതിനുമുമ്പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍ ചെയ്തത്. ഇവരുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചിരുന്നു. കില്ലര്‍ ജീന്‍സിന് മുമ്പ് എം.പി.എല്ലായിരുന്നു ജേഴ്സി സ്പോണ്‍സര്‍. ബൈജൂസ് ലേണിങ് ആപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍.

Advertisment