Advertisment

പ്രജേഷ്‌സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു വെള്ളത്തിലൂടെ

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ജയസൂര്യ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്.

Advertisment

publive-image

"എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ 'ക്യാപ്റ്റന്‍' നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഓര്‍മ്മകളുടെ ഗ്യാലറിയില്‍ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി.. ക്യാപ്റ്റന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാര്‍ത്ത അറിയിക്കട്ടെ"- ജയസൂര്യ പറഞ്ഞു.

https://www.facebook.com/Jayasuryajayan/photos/a.339185109568509/1243777862442558/?type=3&theater

Advertisment