Advertisment

അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസ്സുകാരിയെ 57കാരൻ പീഡിപ്പിച്ചു; പ്രതിക്ക് 17 വർഷം തടവ്

New Update

publive-image

Advertisment

ആലപ്പുഴ: അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ പത്തു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 17 വർഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും. ചേർത്തല അർത്തുങ്കൽ സ്വദേശി കാക്കരിയിൽ പൊന്നൻ(തോമസ്-57) ആണ് പ്രതി.

അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020ൽ 10 വയസ്സുകാരി അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്കു ചെന്നപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു ഇയാൾ. പോക്‌സോ കോടതി ജഡ്ജി കെ എം വാണിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

Advertisment