Advertisment

ആലപ്പുഴ തുഞ്ചത്ത് എഴുത്തച്ഛൻ നിലത്തെഴുത്ത് കളരി പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ തുഞ്ചത്ത് എഴുത്തച്ഛൻ നിലത്തെഴുത്ത് കളരി പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു നിലത്തെഴുത്ത് കളരിയുടെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം നടക്കുന്നത്.

നൂറുകണക്കിന് വിദ്യാർത്ഥികളാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിതത്തിന്റെ പ്രാഥമിക അറിവുകളുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ വിവിധ ആശയങ്ങളുടെ മാതൃകകളാണ് പ്രദർശിപ്പിക്കപ്പെട്ടത്.

publive-image

വീടുകളിൽ സോളാർ പാനൽ ഉപയോഗിച്ചുള്ള സൗരോർജ്ജ മാതൃകകൾ, ഇലക്ട്രിക് കാറുകൾ, വന സംരക്ഷണം മാതൃകകൾ, പ്രകൃതി ചൂഷണത്തിനെതിരെയുള്ള ആശയങ്ങൾ, പട്ടണവും ഗ്രാമവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചെറിയ മാതൃകകൾ, ജലസംരക്ഷണവും മഴവെള്ള സംഭരണിയും തുടങ്ങി വിജ്ഞാനപ്രദങ്ങളായ നിരവധി മാതൃകകളാണ് പ്രദർശിപ്പിച്ചത്.

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനംചെയ്തു. പ്രധാന അധ്യാപിക ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിനോദ് കുമാർ, കായിക അധ്യാപകൻ പ്രദീപ്കുമാർ, ദിവ്യ, അമ്പാടി എന്നിവർ പ്രസംഗിച്ചു.

Advertisment