Advertisment

ആലപ്പുഴ ജില്ലാ ഡിപ്പാർട്ട്മെന്‍റ് ക്രിക്കറ്റ് പ്രീമിയർ ലീഗ് കലവൂരില്‍ ആരംഭിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ ജില്ലാ ഡിപ്പാർട്മെൻ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗ് (ഡിപിഎൽ) കലവൂർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരം ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വിജി വിഷ്ണു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ വി.ജോസഫ്, കൺവീനർമാരായ വി.എൽ സുരേഷ്കുമാർ, സമിനൻ ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.

തീർച്ചയായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദവും സഹകരണവും നമ്മുടെ നാട്ടിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കാണ് ഏറ്റവുമധികം ഗുണം ചെയ്യുക. പല വകുപ്പുകളിൽ ബന്ധപ്പെട്ട ആവശ്യങ്ങളുമായി സർക്കാർ ഓഫീസിൽ എത്തുന്നവർക്ക് ഈ സൗഹൃദം ഒരുപാട് സഹായകരമാകും.

വിവിധ പദ്ധതികളുടെ നടത്തിപ്പ്, ഫയൽ നീക്കം, പ്രശ്നപരിഹാരം തുടങ്ങി നിരവധി കാര്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ ഇതിലൂടെ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ ജില്ലയിലെ വകുപ്പുകളിലെ ഉദ്യേഗസ്ഥർ തമ്മിലുള്ള ഈ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ആരോഗ്യകരമായ രീതിയിലുള്ള ഒരു മത്സരം - "ജില്ല ഡിപ്പാർട്ട്മെന്റ് പ്രീമിയർ ക്രിക്കറ്റ് ലീഗ് (ഡിപിഎൽ) സീസൺ നമ്മുടെ ജില്ലയിൽ നടക്കുകയാണ്.

ഓഫീസിന്റെ പ്രവർത്തനത്തെ ഒട്ടും ബാധിക്കാതിരിക്കാനായി രണ്ടാം ശനി, ഞായർ എന്നീ അവധി ദിവസങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ജില്ല ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ക്രിക്കറ്റ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മത്സരത്തിൽ റവന്യൂ, വിദ്യാഭ്യാസം, ആർഡിഡി, ബാങ്കിംഗ്, ജുഡീഷ്യറി, അഗ്നിശമന സേന, ജിഎസ്‌ടി, ജലസേചനം, ഡിപിഒ, വ്യവസായം, എക്സൈസ്, പഞ്ചായത്ത്, കെഎസ്എഫ്ഇ, എസ്‌ഡബ്ല്യുടിഡി, പോലീസ്, ജല അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് മത്സരിക്കുന്നത്.

ഇത്തരം മത്സരങ്ങളിലൂടെ ഉദ്യോഗസ്ഥർക്കിടയിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനപ്പുറമായി നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിൽ ലഭികുന്നതിന് സഹായമാകണം സൗഹൃദ മത്സരങ്ങൾ എന്ന് ജില്ല കലക്ടർ വി.ആർ.കൃഷ്ണ തേജ പറഞ്ഞു.

Advertisment