Advertisment

കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന കുടുംബ മേളയും 'വന്ദനം 2023' - മെഡിക്കൽ കോളജിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു ചടങ്ങും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിര്‍വ്വഹിക്കും

New Update

publive-image

Advertisment

റേഡിയോളജി വിഭാഗം മേധാവി ഡോ. ജോസി വർഗ്ഗീസ് ടി, അനാട്ടമി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. പി.ഡി. വർഗ്ഗീസ്, അനസ്തീസിയ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. പ്രഭാഷ് ആർ

ആലപ്പുഴ: കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന കുടുംബ മേളയും മെഡിക്കൽ കോളേജിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു ചടങ്ങും 'വന്ദനം2023' മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.

റേഡിയോളജി വിഭാഗം മേധാവി ഡോ. ജോസി വർഗ്ഗീസ് ടി, അനാട്ടമി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. പി.ഡി. വർഗ്ഗീസ്, അനസ്തീസിയ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. പ്രഭാഷ് ആർ എന്നിവരാണ് ദീർഘകാലത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.

ചടങ്ങിൽ കെ.ജി.എം. സി.ടി.എ സംസ്ഥാന അധ്യക്ഷൻ ഡോ. നിർമൽ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തും. മുൻ കാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി പ്രിൻസിപ്പൽ ഡോ.ആർ.എസ്. നിഷ . ഉൽഘാടനം ചെയ്യും. പോയ വർഷങ്ങളിൽ ആലപ്പുഴയിൽ വിശിഷ്ട സേവനമനുഷ്ഠിച്ച് വിരമിച്ച നാല്പതോളം അധ്യാപകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ഡോക്ടർമാരുടേയും വിദ്യാർത്ഥി കളുടേയും കലാ സാംസ്കാരിക കഴിവുകൾ

പ്രോൽസാഹിപ്പിക്കാൻ ആരംഭിക്കുന്ന

ഡോക്ടേഴ്സ് ഓർക്കെസ്ട്രയുടെ ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം . നിർവഹിക്കും.

മെഡിക്കൽ കോളേജ് അധ്യാപകരുടെ ഇടയിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കെ.ജി.എം.സി.ടി.എ നടത്തിയ സമഗ്ര ആരോഗ്യ പരിശോധനയുടെ റിപ്പോർട്ട് ചടങ്ങിൽ വെച്ച് വൈസ് ചാൻസലർക്കു സമർപ്പിക്കുമെന്ന് കെ.ജി.എം. സി.ടി. എ ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ . സെക്രട്ടറി ഡോ. കെ.പി.ഷയിറ എന്നിവർ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യുന്ന ഇത്തരം ഒരു സംരംഭം സംസ്ഥാനത്ത് ആദ്യമാണെന്ന് അവർ പറഞ്ഞു.

Advertisment