Advertisment

ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിലെ കുട്ടികൾക്കായി മേജർ സർജറി പദ്ധതിയുമായി എ.എം ആരിഫ് എംപി

New Update

publive-image

Advertisment

ജില്ലാ ശിശുക്ഷേമ സമിതി വനിതാ ശിശു വികസന വകുപ്പ് ആറ് വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി സംഘടിപ്പിച്ച സെമിനാർ എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യുന്നു. എം.നാജ, റ്റി.എ.നവാസ്, ഡോ. സംഗീത ജോസഫ്, ആർ.ഭാസ്ക്കരൻ, കെ.പി പ്രതാപൻ, ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ.ഷീബ, കെ.ഡി ഉദയപ്പൻ, കെ.നാസർ, എസ്.ആർ നിഷ എന്നിവർ സമീപം

ആലപ്പുഴ: ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിലെ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, മജ്ജ മാറ്റിവെക്കൽ, കരള്‍, കിഡ്നി സംബന്ധമായ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് എ.എം ആരിഫ് എംപി പറഞ്ഞു. ജില്ലാ ശിശിശുക്ഷേമ സമിതി, ജില്ലാ വനിതാ ശിശു വികസന വകുപ്പ്, സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഇൻഡ്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആറ് വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആസ്റ്റർ മെഡിസിറ്റിയുടെ സി.എസ്.ആർ ഫണ്ട് ഇതിനായി വിനിയോഗിക്കും. ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എ.ഡി.സി ജനറൽ ഡി. ഷിൻസ് അദ്ധ്യക്ഷത വഹിച്ചു.

സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ജി.വസന്തകുമാരി, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ.ഡി. ഉദയപ്പൻ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ എൽ.ഷീബ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ.ദീപ്തി, ഡോ. സംഗീത ജോസഫ്, ഇൻഡ്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് ജില്ലാ പ്രസിഡൻ്റ് ഡോ. ശ്രീ പ്രസാദ്‌, ഇൻഡ്യൻ ഡൻ്റൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.വി രാജേഷ്, ഡോ. കൃഷ്ണപ്രിയ, ഡോ. ടി.ജെ. അരുൺ, ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.പി പ്രതാപൻ, കെ.നാസർ, എം.നാജ, ആർ.ഭാസ്ക്കരൻ, റ്റി.എ നവാസ് എന്നിവർ പ്രസംഗിച്ചു. ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.

Advertisment