Advertisment

സാക്ഷരത രംഗത്ത് കൈവരിച്ച നേട്ടം ഡിജിറ്റൽ സാക്ഷരത രംഗത്ത് പ്രയോജനപ്പെടുത്തണം - എച്ച്. സലാം എംഎൽഎ

New Update

publive-image

Advertisment

അമ്പലപ്പുഴ: സാക്ഷരത രംഗത്ത് കൈവരിച്ച നേട്ടം ഡിജിറ്റൽ സാക്ഷരത രംഗത്ത് പ്രയോജനപ്പെടുത്തണമെന്ന് എച്ച്. സലാം എംഎൽഎ ആവശ്യപ്പെട്ടു. പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡിജിറ്റൽസാക്ഷരത ശില്പശാല അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ വായനശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന സാങ്കേതിക സംവിധാനം മാണ് ഇനിയുള്ള കാലം നിയന്ത്രിക്കുന്നത് ഇതിനായി ഡിജിറ്റൽ 'സാക്ഷരത സെൻററുകൾ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല ചെയർമാൻ രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ബാലൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ, എൽ.ഷീബ, കെ.പി.കൃഷ്ണദാസ്, എം.നാജ, മഹേഷ് മാണിക്യം, പ്രതാപൻ നാട്ടു വെളിച്ചം, എൻ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായി രവി പാലത്തിങ്കൾ (ചെയർമാൻ), കെ.നാസർ, ഉത്തമ കുറുപ്പ് (വൈസ് ചെയർമാൻമാർ), പ്രതാപൻ നാട്ടു വെളിച്ചം (ജനറൽ സെക്രട്ടറി), രാജു പള്ളി പറമ്പിൽ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.

Advertisment