Advertisment

പ്രഥമ ഓൾ കേരള ഇലവൻസ് ഹോക്കി ടൂർണമെന്‍റിന് കലവൂർ ലിമിറ്റ് ലെസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു

New Update

publive-image

Advertisment

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:ആർ.റിയാസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. വി.ജി വിഷ്ണു, സി.ടി സോജി എന്നിവർ സമീപം

ആലപ്പുഴ: ആലപ്പുഴ ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഓൾ കേരള ഇലവൻസ് ഹോക്കി ടൂർണമെന്‍റിന് കലവൂർ ലിമിറ്റ് ലെസ്സ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ആർ റിയാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ആലപ്പുഴയിൽ ഇത്രയും ഹോക്കി കായിക താരങ്ങളെ കണ്ടതിൽ അതീവ സന്തോഷം അറിയിച്ചു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു വിശിഷ്ടാതിഥിയായി. സംസ്ഥാന ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറി സി.റ്റി സോജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി റൈസൽ ടി.എ ട്രഷറർ സുനിൽ ജോർജ്, കേരള ഹോക്കി ജോയിന്റ് സെക്രട്ടറി സന്ധ്യ പി.ഡി, വർഗീസ്, ഹീരലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 40 പുരുഷ, വനിതാ ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. കൂടാതെ പ്രദർശന മത്സരങ്ങളും നടക്കും. നാലു ദിവസങ്ങളിലായി ആയിരത്തോളം വരുന്ന കായിക താരങ്ങൾ മത്സരങ്ങളിൽ അണിനിരക്കും. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ഇലവൻ ഹോക്കി ടൂർണ്ണമെന്റ് നടക്കുന്നത്.

Advertisment