Advertisment

ട്രൂത് വിഷൻ ഫൌണ്ടേഷൻ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കുള്ള പഠന ഉപകരണങ്ങളും ഭക്ഷണ കിറ്റും വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: ട്രൂത് വിഷൻ ഫൌണ്ടേഷൻ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുട്ടാർ സെന്റ് ജോർജ് പള്ളിക്കു സമീപം കാറ്റടി ഓഡിറ്റോറിയയത്തിൽവെച്ചു സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കുള്ള പഠന ഉപകരണങ്ങളും ഭക്ഷണ കിറ്റും സൗജന്യമായി വിതരണം ചെയ്തു.

publive-image

പ്രസ്തുത ചടങ്ങിൽ തലവടി ദൈവസഭ പാസ്റ്റർ ഇ.എസ് ജോൺ അധ്യക്ഷനായിരുന്നു. മുട്ടാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി ഉൽഘടനം നിർവഹിക്കുകയും മുട്ടാർ സെന്റ് ജോർജ് പള്ളി വികാരി റവ. ഫാദർ സിറിൽ ചെപ്പില, മുട്ടാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മെർലിൻ ബെജു, എബ്രഹാം ചാക്കോ, പാസ്റ്റർ കോശി വർക്കി, ബ്രദർ സന്തോഷ് ഈപ്പൻ മാമ്മൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും കിറ്റ് വിതരണം നടത്തുകയും ചെയ്തു.

കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ ട്രൂത് വിഷൻ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ലക്ഷ്യമിടുന്നു എന്ന് ട്രസ്റ്റ് സെക്രെട്ടറി ജെയ്സൺ പി ചാക്കോ അറിയിച്ചു.

Advertisment