Advertisment

ഐഎംഎ ദക്ഷിണ മേഖലാ ആരോഗ്യ സെമിനാർ ജൂണ്‍ 4ന്

New Update

publive-image

Advertisment

ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ സെമിനാർ ജൂൺ 4 ന് ആലപ്പുഴ ഓക്സിജൻ റിസോർട്ടിൽ നടക്കും. വിവിധ വിഷയങ്ങളിലെ ആധുനിക ചികിത്സാ രീതികളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസ്സും ചർച്ചയും നടത്തും.

കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നും 150 ൽ അധികം ഡോക്ടർമാർ പങ്കെടുക്കും. ആരോഗ്യ മേഖലയിലെ നിലവിലുള്ള പ്രതിസന്ധികൾ യോഗം വിലയിരുത്തും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉത്ഘാടനം നിർവഹിക്കും.

ആലപ്പുഴയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ യോഗത്തിൽ സംബന്ധിക്കും എന്ന് സ്വാഗത സംഘം ഭാരവാഹികളായ ഡോ.കൃഷ്ണകുമാർ, ഡോ. എൻ അരുൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ആർ.എം നായർ എന്നിവർ അറിയിച്ചു.

Advertisment