Advertisment

മഴയും മഞ്ഞും വെയിലും വകവെക്കാതെ മാസങ്ങൾ നീണ്ട കർഷകരുടെ സമര നിശ്ചയദാർഢ്യത്തിനു മുന്നിൽ ഫാസിസ്റ്റ് ഭരണം കൂടം ഇതാ മുട്ടു മടക്കുന്നു: ഇന്ത്യയുടെ വയൽക്കിളികൾ - (ലേഖനം)

author-image
ജൂലി
New Update

publive-image

Advertisment

ജനങ്ങൾക്ക് മേൽ അമിതാധികാരം പ്രയോഗിച്ച ഏതു ഭരണകൂടവും ജനകീയ സമരങ്ങൾക്ക് മുന്നിൽ തോറ്റ് പിന്മാറിയതിന് ചരിത്രത്തിൽ ഒട്ടേറെ തെളിവുകളുണ്ട്. മഴയും മഞ്ഞും വെയിലും വകവെക്കാതെ മാസങ്ങൾ നീണ്ട കർഷകരുടെ സമര നിശ്ചയദാർഢ്യത്തിനു മുന്നിൽ ഫാസിസ്റ്റ് ഭരണം കൂടം ഇതാ മുട്ടു മടക്കുന്നു. ആദ്യഘട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും,സോഷ്യൽ മീഡിയയും നൽകിയ പിന്തുണ പതിയെ നിന്നു പോയപ്പോഴും, മണ്ണിനോട് പടവെട്ടുന്ന കർഷകന്റെ പോരാട്ട വീര്യം ചോർന്നു പോയില്ല...!

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ആണെങ്കിലും ഭരണകൂടം മുട്ടുമടക്കുകയാണ്.

ഇതുവരെ സമരത്തിനെതിരെ വാറോലകൾ ചമച്ച സോഷ്യൽ മീഡിയ പരിവാറും, ചാനലുകളിൽ മൗഢ്യ ന്യായങ്ങൾ ചമച്ച അന്തിചർച്ച വിഷാരദന്മാരും, ഇനി 'മോഡി ഭരണകൂടം കർഷകർക്കൊപ്പം' എന്നു ടാഗ് ലൈനുകൾ ഇട്ടോളൂ, ആശ്വാസം കിട്ടാൻ അതു ഉപകരിക്കും.

സമരങ്ങൾ നിഷേധിക്കുന്ന അരാഷ്ട്രീയ വാദികൾക്ക് കൂടി ഇതൊരു പാഠമാണ്.

കൂടെയുള്ളവർ പലരും മരിച്ചു വീണപ്പോഴും, കാലാവസ്ഥയുടെ പ്രതികൂല പ്രതിസന്ധിയിലും,

നാടും വീടും ഉപേക്ഷിച്ചു തെരുവിൽ കുടിൽ കെട്ടി, പോലീസിനെ ഉപയോഗിച്ചു

ഭരണകൂട ഭീകരതയുടെ കരാള നീരാളിപ്പിടുത്തത്തിൽ അമർത്തി ഞെരിക്കാൻ ശ്രമിച്ചപ്പോഴും,.

തളരാതെ, വീറോടെ, വിത്തെറിഞ്ഞ പാടത്ത് മുള പൊട്ടുന്നതും നോക്കിയിരിക്കുന്ന കർഷക മനസ്സോടെ മോദിയെ മുട്ടുമടക്കിയ, ഇന്ത്യയുടെ വയൽക്കിളികളെ, നിങ്ങൾക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്..!!

Advertisment