Advertisment

അറിയുമോ ആഗ്രയിലെ ഹസ്‌നൂറാമിനെ ? ഇത്തവണ അദ്ദേഹം ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. ഇത് ഹസ്‌നൂറാം മത്സരിക്കുന്ന 95 മത്തെ തെരഞ്ഞെടുപ്പാണ് !

New Update

publive-image

Advertisment

അറിയുമോ ആഗ്രയിലെ ഹസ്‌നൂറാമിനെ ? ആള് ചില്ലറക്കാനല്ല... മുഴുവൻ പേര് 'ഹസ്‌നൂറാം അംബേദ്ക്കരി' എന്നാണ്. ഇത്തവണ അദ്ദേഹം ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്...

പ്രത്യേകത എന്തെന്നല്ലേ ? ഇത് ഹസ്‌നൂറാം (Hasnuram) മത്സരിക്കുന്ന 95 മത്തെ തെരഞ്ഞെടുപ്പാണ് ! ഞെട്ടേണ്ട കാര്യമില്ല. സത്യമാണ്...

1984 മുതൽ തുടർച്ചയായി അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയാണ്. ലോക്‌സഭ, നിയമസഭ, എംഎല്‍സി, ജില്ലാ പഞ്ചായത്ത്, മേയർ, വാർഡ് കൗൺസിലർ, പഞ്ചായത്ത് എന്നുതുടങ്ങി അദ്ദേഹം ഒരു തെരഞ്ഞെടുപ്പും വിടാറില്ല.

1988 ൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും അദ്ദേഹം നാമനിർദ്ദേശം നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയി. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചിട്ടില്ല എന്നതുകൂടാതെ കെട്ടിവച്ചതുകപോലും ഒന്നിലും തിരിച്ചുകിട്ടിയിട്ടില്ല എന്ന റിക്കാർഡും അദ്ദേഹത്തിന് സ്വന്തം.

publive-image

1984 -85 ൽ ആഗ്ര തഹസീൽദാർ ഓഫീസിലെ ക്ലർക്ക് ജോലി രാജിവച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് മൈതാനത്ത് രംഗപ്രവേശം ചെയ്തത്. ആഗ്ര, ഫിറോസാബാദ്, ഫത്തേഹ്പുർ സിക്രി ലോക്സഭാ മണ്ഡലങ്ങളിൽനിന്നും അദ്ദേഹം ലോക്സഭയിലേക്കും, ഖേരാഗഡ്, ദയാൽബാഗ്, ഫത്തേഹ്പുർ എന്നിവിടങ്ങളിൽനിന്നും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. സ്വതന്ത്രനായാണ് അദ്ദേഹം സ്ഥിരം മത്സരിക്കുന്നത്.

തെരഞ്ഞെപ്പുകളിൽ സ്വന്തം ഭാര്യപോലും അദ്ദേഹത്തിന് വോട്ടുനൽകാറില്ലെന്ന ആക്ഷേപത്തിന് 'അതൊന്നും തൻ്റെ മത്സരങ്ങളെ ബാധിക്കാറില്ല' എന്നാണ് അദ്ദേഹത്തിൻ്റെ മറുപടി. ഒരു തവണ അദ്ദേഹത്തിൻ്റെ ഭാര്യയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ഹസ്‌നൂറാം അംബേദ്ക്കരിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം തുടക്കം മുതൽ വെള്ളം, വൈദ്യുതി, വീട്ടുകരം എന്നിവ സൗജന്യമാക്കുക എന്നതാണ്. 75 കാരനായ ഹസ്‌നൂറാം അംബേദ്ക്കരി ഇത്തവണ 95 മത്തെ തവണ മത്സരിക്കുന്നത് ഉത്തർപ്രദേശിലെ ഖേരാഗഡ് നിയമസഭാ സീറ്റിൽ നിന്നാണ്. 100 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് റിക്കാർഡ് സ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്‌ഷ്യം.

Advertisment