Advertisment

കർഷകർ വെളുത്തുള്ളി വിപണിയിലുപേക്ഷിച്ചു പോകുന്നു ! സവാളയും തക്കാളിയും ആർക്കും വേണ്ടാത്ത അവസ്ഥ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്നത് (70 %) മദ്ധ്യപ്രദേശിലെ കർഷകരാണ്. വളരെ ഉന്നത നിലവാരമുള്ള വെളുത്തുള്ളിയാണ് മദ്ധ്യപ്രദേശിലേത്. അതുകൊണ്ടുതന്നെ മദ്ധ്യപ്രദേശിലെ 'മന്ത്സോർ' വെളുത്തുള്ളി വിപണി വിശ്വപ്രസിദ്ധമാണ്.

publive-image

ഭോപ്പാൽ, സാഗർ, ഗ്വാളിയർ, ഉജ്ജയ്ൻ ഭാഗത്തുള്ള കർഷകരെല്ലാം തങ്ങൾ ഉൽപാദിപ്പിക്കുന്ന വെളുത്തുള്ളി ഈ വിപണിയിലാണ് വിൽക്കാനായി കൊണ്ടുവരുന്നത്.

publive-image

മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കർഷകരും മന്ത്സോർ' വിപണിയിൽ വെളുത്തുള്ളി വിൽപ്പനയ്ക്കായി കൊണ്ടുവരാറുണ്ട്.

publive-image

എന്നാൽ ഇപ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്. വെളുത്തുള്ളി വാങ്ങാൻ ആളില്ല. കിലോ ഒരു രൂപ പോലും വിലയുമില്ല.

publive-image

ഉള്ളി വിൽക്കുമെന്ന പ്രതീക്ഷയിൽ വന്ന കർഷകർ ഒരാഴ്ചയോളം അവിടെ തങ്ങിയിട്ടും പ്രയോജനമില്ലാത്ത ഉള്ളി വിപണിയിൽ ഉപേക്ഷിച്ചു മടങ്ങുകയാണ് ചെയ്യുന്നത്.

publive-image

അതീവ ദുഖകരമാണ് ഈയവസ്ഥ. കണ്ണുനീരോടെയാണ് കർഷകർ തങ്ങളുടെ വിയർപ്പിന്റെ അദ്ധ്വാനം മറ്റു വഴികളൊന്നുമില്ലാതെ ഇവിടെ ഉപേക്ഷിക്കാൻ നിര്ബന്ധിതരാകുന്നത്.

publive-image

ചിലർ വെളുത്തള്ളി റോഡുവക്കിലും ഇടത്തോടുകളിലും വയലുകളിലും കൊണ്ടുവന്നു തള്ളുന്നതും കാണാം. കർഷകരെല്ലാം തീരാദുരിതത്തിലാണ്. സർക്കാരുകളുടെ ത്വരിത ഇടപെടൽ ഉണ്ടായില്ലെങ്കിൽ പലരും ആത്മഹത്യയുടെ വക്കിലുമാണ്.

publive-image

ഇറാനിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന വെളുത്തുള്ളി മൂലമാണ് ഇന്ത്യൻ വെളുത്തു ള്ളിക്ക് വിലയില്ലാത്ത പോയതെന്നും ഇറക്കുമതി നിരോധിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക യുമാണ് ഇപ്പോഴത്തെ ദുർഗതി അവസാനിപ്പിക്കാനുള്ള പോംവഴി എന്നുമാണ് കർഷകർ പറയുന്നത്.

publive-image

ഇതുതന്നെയാണ് തക്കാളിയുടെയും അവസ്ഥ. ഒറീസ്സയിൽ കിലോ ഒരു രൂപയ്ക്കുപോലും തക്കാളി ആർക്കും വേണ്ട. കർഷകർ തക്കാളി റോഡിൽ വാരിവിതറിയാണ് പ്രതിഷേധിക്കുന്നത്. തക്കാളി കൂട്ടത്തോടെ വിപണികളിൽ കൂടിക്കിടന്നും അഴുകുകയാണ്.

publive-image

ഇതുപോലെത്തന്നെ മഹാരഷ്ട്രയിലെ സവാള കർഷകരും വലിയ പ്രതിസന്ധിയിലാണ്. മാർക്കറ്റിൽ 30 രൂപ കിലോക്ക് വിൽക്കുമ്പോൾ കർഷകന് 50 പൈസപോലും ലഭിക്കുന്നില്ലെന്നതാണ് ആശ്ചര്യം. മഹാരാഷ്ട്രയിൽ അടുത്തിടെ കടക്കെണിമൂലം രണ്ടു കർഷകർ ആത്മഹത്യ ചെയ്യുകയുണ്ടായി.

publive-image

പ്രതിഷേധസൂചകമായി സവാള വിറ്റു തങ്ങൾക്കു ലഭിക്കുന്ന തുശ്ചമായ തുക പ്രധാനമന്ത്രിക്കും മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കും മണി ഓർഡർ അയക്കുകയാണ് ഇപ്പോൾ കർഷകർ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

publive-image

നമ്മുടെ രാജ്യത്ത് ഈ ഉൽപ്പന്നങ്ങൾക്ക് വിലയില്ലെങ്കിലും അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീല ങ്കയിലും തീവിലയാണ്. പാക്കിസ്ഥാനിൽ സവാള കിലോ 400 - 500 രൂപയും തക്കാളി 300 രൂപയുമാണ് വില. ശ്രീലങ്കയിൽ സവാള 210 രൂപയും തക്കാളി 150 രൂപയും വിലയുണ്ട്.

Advertisment