Advertisment

ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റ് പ്രദർശിപ്പിച്ച് സ്കോഡ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റ് പ്രദർശിപ്പിച്ച് സ്കോഡ. വിഷൻ 7 എസ് പേരിട്ടിരിക്കുന്ന 7 സീറ്റ് എസ്‍യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2026ൽ വിപണിയിലെത്തുമെന്ന് സ്കോഡയുടെ പ്രഖ്യാപനം. ഒറ്റ ചാർജിൽ 600 കിലോമീറ്റർ സഞ്ചരിക്കുന്ന എസ്‍യുവിയിൽ 89 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

Advertisment

skoda-vision-7s-2

മോഡേൺ സോളിഡ് എന്ന വ്യത്യസ്ത ഡിസൈൻ കൺസെപ്റ്റിലാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്കോഡ കാറുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് പുതിയ എസ്‍യുവി.പുതിയ ഗ്രില്ലും ടി ആകൃതിയിലുള്ള ഹെഡ്, ടെയിൽ ലാംപുകളും പുതിയ വാഹനത്തിലുണ്ട്. ഓവൽ ഷെയ്പ്പിലുള്ള സ്റ്റിയറിങ് വീലും സെന്ററൽ ബോസ് ഡിസൈനുമാണ്.

skoda-vision-7s-1

ലാൻഡ് സ്കേപ്പ് പൊസിഷനിലാണ് വലിയ ടച്ച് സ്ക്രീൻ. വെർട്ടിക്കൽ പൊസിഷനിലേക്ക് മാറ്റാനും സാധിക്കും. മുൻ സീറ്റുകളുടെ നടുവിലായി പിന്നിലേക്ക് ഫെയ്സ് ചെയ്യുന്ന രീതിയിലുള്ള ചൈൽഡ് സീറ്റും കൺസെപ്റ്റിന് നൽകിയിട്ടുണ്ട്. ഫോക്സ്‍വാഗന്റെ എംഇബി മോഡുലാർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന അവസാനത്തെ വാഹനങ്ങളിലൊന്നായിരിക്കും വിഷൻ 7 എസിന്റെ പ്രൊഡക്ഷൻ പതിപ്പ്.

Advertisment