Advertisment

ഇന്ത്യൻ വിപണിയിൽ പുതിയ സബ് കോംപാക്റ്റ് എസ്‌യുവി തയ്യാറാക്കുന്നതിന്റെ അവസാന ഘട്ട പരീക്ഷണത്തിലാണ് ഹ്യുണ്ടായ്; ഹ്യുണ്ടായി വെന്യുവിന് താഴെയായി സ്ഥാനം പിടിക്കുന്ന ഈ പുതിയ സബ് കോം‌പാക്റ്റ് എസ്‌യുവിൻറെ വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ഇന്ത്യൻ വിപണിയിൽ ഈ പുതിയ എൻട്രി ലെവൽ എസ്‌യുവി തയ്യാറാക്കുന്നതിന്റെ അവസാന ഘട്ട പരീക്ഷണത്തിലാണ് ഹ്യുണ്ടായ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി വെന്യുവിന് താഴെയായി സ്ഥാനം പിടിക്കുന്ന ഈ പുതിയ സബ് കോം‌പാക്റ്റ് എസ്‌യുവി 2023 മധ്യത്തോടെ ഉത്സവ സീസണിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Advertisment

publive-image

ഹ്യുണ്ടായ് കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ പുതിയ കാസ്‌പർ മൈക്രോ എസ്‌യുവി പുറത്തിറക്കിയിരുന്നു. ഗ്രാൻഡ് ഐ10 പ്ലാറ്റ്‌ഫോമിലാണ് ഈ ചെറിയ എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിലവിലുള്ള ഘടന ഉപയോഗിക്കുന്നത് പുതിയ മൈക്രോ എസ്‌യുവിക്ക് മത്സരാധിഷ്ഠിത വില കൈവരിക്കാൻ ഹ്യുണ്ടായിയെ സഹായിക്കും. ടാറ്റ പഞ്ച്, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കും പുതിയ ഹ്യുണ്ടായ് കാസ്‌പർ അടിസ്ഥാനമാക്കിയുള്ള ചെറു എസ്‌യുവി എതിരാളികളായിരിക്കും. പുതിയ മോഡലിന് കാസ്പറിനേക്കാൾ അൽപ്പം വലുതായിരിക്കും.

ഈ മോഡലിന്റെ 50,000 യൂണിറ്റുകൾ പ്രതിവർഷം നിർമ്മിക്കാൻ ഹ്യുണ്ടായ് പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ഗ്രാൻഡ് i10 നിയോസ്, വെന്യു കോംപാക്റ്റ് എസ്‌യുവി എന്നിവയുമായി പുതിയ ഹ്യുണ്ടായ് എസ്‌യുവി ഇന്റീരിയറും സവിശേഷതകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി എന്നിവയും അതിലേറെയും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ഇത് വരാൻ സാധ്യതയുണ്ട്.

ഗ്രാൻഡ് i10 നിയോസ്, വെന്യു, ഓറ, i20 എന്നിവയ്ക്ക് കരുത്ത് പകരുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഹ്യുണ്ടായ് എസ്‍യുവിക്ക് കരുത്തേകാൻ സാധ്യത. ഈ എഞ്ചിന് 82 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടിയും ഉൾപ്പെടാൻ സാധ്യതയുണ്ട്. സബ് കോംപാക്റ്റ് എസ്‌യുവിക്ക് സിഎൻജി ഓപ്ഷനും ലഭിക്കും.

Advertisment