Advertisment

2023 അവസാനത്തോടെ സൈബർട്രക്കിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ ടെസ്‌ല ഒരുങ്ങുന്നു; അവസാന മിനുക്കു പണികളിലുള്ള ടെസ്‌ല സൈബർട്രക്ക് വിശേഷങ്ങൾ..

author-image
ടെക് ഡസ്ക്
New Update

ടെസ്‌ല സൈബർട്രക്ക് അതിന്റെ അവസാന മിനുക്കു പണികളില്‍ ആണെന്നും കമ്പനിയുടെ ടെക്‌സാസ് പ്ലാന്‍റില്‍ പുതിയ മോഡൽ ഉൽപ്പാദനം ആരംഭിക്കുമെന്നും സിഇഒ എലോൺ മസ്‍ക് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാരംഭ വില 40,000 ഡോളറിൽ താഴെയായിരിക്കുമെന്ന് 2019 ൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, അമേരിക്ക കാർ നിർമ്മാതാവ് അതിന്റെ മോഡൽ ലൈനപ്പിലുടനീളം വില വർദ്ധിപ്പിച്ചിരുന്നു.

Advertisment

publive-image

സോഴ്‌സിംഗ് ഘടകങ്ങളിലെ പ്രശ്‍നങ്ങള്‍ കാരണം സൈബർട്രക്കിന്റെ ലോഞ്ച് 2023-ലേക്ക് കമ്പനി നീക്കി വയ്ക്കുകയായിരുന്നു. പിന്നീട്  വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഇലക്ട്രിക് ട്രക്കിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി. ഉൽപ്പാദനം ആരംഭിച്ച് മൂന്ന് വർഷത്തേക്ക് തങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചതായി മസ്‌ക് പറഞ്ഞു.

ബ്രാൻഡിന്റെ 4680 ബാറ്ററി സെല്ലുകൾ ഉപയോഗപ്പെടുത്തുന്നതിനാണ് ടെസ്‌ല സൈബർട്രക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അവ പഴയ ടെസ്‌ല 2170 സെല്ലുകളേക്കാൾ ആറിരട്ടി പവർ വാഗ്ദാനം ചെയ്യുന്നുവെന്നും ഏകദേശം അഞ്ചിരട്ടി ഊർജ്ജ ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഈ ബാറ്ററികൾ ടെസ്‌ല സെമി, മോഡൽ വൈ എന്നിവയ്‌ക്കായി ഇതിനകം ഉപയോഗിച്ചു.

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാവ് 2022 Q3-ൽ 4680 സെല്ലുകളുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 4680 പ്രൊഡക്ഷൻ റാംപ് ടെസ്‌ല സൈബർട്രക്കിനെ ബാധിക്കില്ലെന്ന് മസ്‌ക് പറഞ്ഞു. കമ്പനി ബാറ്ററി ഉൽപ്പാദനം ക്രമാതീതമായി വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, പരമ്പരാഗത 2170 ബാറ്ററികളിലേക്ക് മാറുന്നതിനായി ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ബാറ്ററികൾ ഗണ്യമായി പുനർരൂപകൽപ്പന ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്.

Advertisment