Advertisment

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‍കര്‍ മോട്ടോർ ഉടൻ തന്നെ ഇന്നോവ ക്രിസ്റ്റ എംപിവിയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കും; അടുത്ത വർഷം നിരത്തിലെത്തുന്ന സിഎൻജി വേരിയന്റിന്റെ ഫീച്ചേഴ്‌സ് നോക്കാം..

author-image
ടെക് ഡസ്ക്
New Update

ടൊയോട്ട കിർലോസ്‍കര്‍ മോട്ടോർ ഉടൻ തന്നെ ഇന്നോവ ക്രിസ്റ്റ എംപിവിയുടെ പുതുക്കിയ പതിപ്പ് രാജ്യത്ത വാഹന വിപണിയിലേക്ക് അവതരിപ്പിക്കും . ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത വർഷം (2023) ഇത് നിരത്തിലെത്താൻ സാധ്യതയുണ്ട്. അതേസമയം, 2023 ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡൽ ലൈനപ്പ് പുതിയ സിഎൻജി വേരിയന്റുമായി വിപുലീകരിച്ചേക്കുമെന്ന വാർത്തയും വരുന്നു.

Advertisment

publive-image

ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം 2.7 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനും കമ്പനി എംപിവി വാഗ്‍ദാനം ചെയ്തേക്കും. ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎൻജി സ്വകാര്യ വാങ്ങലുകാരെയും ഫ്ലീറ്റ് വിപണിയെയും ലക്ഷ്യമിടുന്നു. അടുത്തിടെ ടൊയോട്ട അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മുൻ തലമുറ ഇന്നോവ ക്രിസ്റ്റയെ നീക്കം ചെയ്‍തിരുന്നു.

ചെറിയ അപ്‌ഡേറ്റുകളും ഡീസൽ എഞ്ചിനും നൽകി കാർ നിർമ്മാതാവ് എംപിവിയെ വീണ്ടും അവതരിപ്പിക്കും. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 2.4 എൽ ഡീസൽ മോട്ടോറായിരിക്കും ഇതില്‍ ഉപയോഗിക്കുക. ഓയിൽ ബർണർ 148 ബിഎച്ച്പി പവറും 360 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഫെബ്രുവരി മുതൽ പ്രതിമാസം 2,000 മുതൽ 2,5000 യൂണിറ്റ് വരെ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉൽപ്പാദിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

2023 ജനുവരിയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിനൊപ്പം പുതുക്കിയ ഇന്നോവ ക്രിസ്റ്റയും വിൽക്കും. എന്നിരുന്നാലും, കുറഞ്ഞ ഗ്രേഡുകളിൽ (G, G+, GX) മാത്രമേ കാർ നിർമ്മാതാവ് എംപിവിയില്‍ വാഗ്‍ദാനം ചെയ്യുകയുള്ളൂ. VX, ZX ട്രിമ്മുകൾ നിർത്തലാക്കും. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്നോവ എംപിവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനും ടൊയോട്ട പദ്ധതിയിടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

അടുത്തിടെ ടൊയോട്ട ഇന്നോവ ഇലക്ട്രിക് എംപിവി ഇന്തോനേഷ്യയിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയിരുന്നു. മുൻ തലമുറ ഇന്നോവ ക്രിസ്റ്റയെ അടിസ്ഥാനമാക്കി, മോഡലിന് മുൻവശത്ത് ബ്ലാക്ക് ഔട്ട് ഗ്രില്ലും ബമ്പറും ലഭിക്കുന്നു. ഹെഡ്‌ലാമ്പ് അസംബ്ലി, സിഗ്നേച്ചർ ലോഗോ, അലോയ് വീലുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള നീല നിറം അതിന്റെ വൈദ്യുത സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Advertisment