Advertisment

റെനോ കൈഗര്‍ ലൈനപ്പില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

author-image
ടെക് ഡസ്ക്
New Update

റെനോയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈഗര്‍. ഈ മാസം റെനോ കൈഗര്‍ ലൈനപ്പില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതിയ ഫീച്ചറുകളോടെ പുതുക്കിയ RXT (O) MT വേരിയന്റ് അവതരിപ്പിച്ചതായിരുന്നു അതില്‍ ഒന്ന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കൈഗറിന്റെ വേരിയന്റുകളില്‍ ഒന്നാണിത്. ഫീച്ചറുകള്‍ക്കൊപ്പം കാല്‍ ലക്ഷത്തോളം രൂപ വിലയില്‍ വെട്ടിക്കുറക്കുകയും ചെയ്തു.

Advertisment

publive-image

എന്നാല്‍ ഇതിനിടെ നിശബ്ദമായി റെനോ കൈഗറിന്റെ ഒരു വേരിയന്റ് നിര്‍ത്തലാക്കിയത് ആരും അറിഞ്ഞില്ല. റെനോ കൈഗര്‍ RXT CVT വേരിയന്റാണ് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കൈഗര്‍ RXT CVT വേരിയന്റ് നിര്‍ത്തലാക്കയതോടെ ടോപ്പ് സ്‌പെക്ക് RXZ ട്രിമ്മില്‍ മാത്രമാകും ഇനി CVT ഓപ്ഷന്‍ ലഭ്യമാകുക. 10.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 11.22 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനോടൊപ്പം മാത്രമേ ഇനി CVT ലഭിക്കുകയുള്ളൂ. ഈ എഞ്ചിന്‍ 99 bhp പവറും 152 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ഈ വേരിയന്റ് വാങ്ങാന്‍ സാധിക്കും. 20.5 ലിറ്ററാണ് ഇതിന് മൈലേജ് അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റാണ് കൈഗറില്‍ ലഭ്യമായ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍. ഇത് 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 19.1 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. റെനോയുടെ ജനപ്രിയ എസ്‌യുവി ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി പരിഷ്‌കരിച്ചിരുന്നു. ഇതിനൊപ്പമാണ് കാറില്‍ നിര്‍മാതാക്കള്‍ പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മിഡ് ട്രിം അപ്ഡേറ്റ് ചെയ്തത്.

Advertisment