Advertisment

ജൂൺ ആദ്യവാരം വരുന്ന രണ്ട് വമ്പൻ എസ്‍യുവികളുടെ വിശേഷങ്ങളറിയാം..

New Update

ഞ്ച് ഡോർ മാരുതി സുസുക്കി ജിംനി, ഹോണ്ട എലിവേറ്റ് എന്നീ രണ്ട് പുതിയ എസ്‌യുവികളുടെ വരവോടെ ജൂൺ മാസം ഇന്ത്യൻ വാഹനവിപണി കൂടുതല്‍ ഉഷാറാകാൻ ഒരുങ്ങുകയാണ്. ആദ്യത്തേത് ജൂൺ 7 ന് വിൽപ്പനയ്‌ക്കെത്തും , രണ്ടാമത്തേത് ജൂൺ 6 ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും . പുതിയ ഹോണ്ട മിഡ്‌സൈസിന്റെ വിപണി ലോഞ്ച് 2023 ഓഗസ്റ്റിൽ നടക്കും. വരാനിരിക്കുന്ന രണ്ട് എസ്‌യുവികളുടെയും പ്രധാന വിശദാംശങ്ങൾ നമുക്ക് നോക്കാം.

Advertisment

publive-image

ഹോണ്ട എലിവേറ്റ്

ഹോണ്ട എലിവേറ്റ് സിറ്റി സെഡാനുമായി അതിന്റെ പ്ലാറ്റ്‌ഫോമും എഞ്ചിനും പങ്കിടും. ഇത് 121 ബിഎച്ച്പി, 1.5 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോറിനൊപ്പം വാഗ്ദാനം ചെയ്യപ്പെടുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. പിന്നീടുള്ള ഘട്ടത്തിൽ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കാനും സാധ്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, എലിവേറ്റിന് ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് മുതലായവ വാഗ്ദാനം ചെയ്തേക്കാം. ഹോണ്ട സെൻസിംഗ് എഡിഎസ് സാങ്കേതികവിദ്യയായിരിക്കും മുഖ്യ ആകർഷണം. പുതിയ ഹോണ്ട എസ്‌യുവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും ബ്രാൻഡിന്റെ ആഗോള എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, മറ്റ് ഇടത്തരം എസ്‌യുവികൾ എന്നിവയെ ഹോണ്ടയുടെ പുതിയ എലിവേറ്റ് നേരിടും.

അഞ്ച് ഡോർ മാരുതി ജിംനി

അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവി ലഭിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ. ഇവിടെ, മോഡൽ ലൈനപ്പ് സെറ്റ, ആല്‍ഫ എന്നീ രണ്ട് ട്രിമ്മുകളിൽ ലഭ്യമാകും. 105 bhp കരുത്തും 134.2Nm യും നൽകുന്ന 1.5L നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനാണ് രണ്ടിനും കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ തെരെഞ്ഞെടുപ്പുകളില്‍  5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. മാനുവൽ ട്രാൻസ്ഫർ കെയ്‌സും കുറഞ്ഞ റേഞ്ച് ഗിയർബോക്‌സും സഹിതമുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ എഡബ്ല്യുഡി സംവിധാനമുണ്ട്. ജിംനി മാനുവൽ ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 16.39 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മാരുതി സുസുക്കി പറയുന്നു. പുതിയ മാരുതി സുസുക്കി എസ്‌യുവി രണ്ട് ഡ്യുവൽ ടോൺ ഷേഡുകൾ ഉൾപ്പെടെ 7 കളർ സ്കീമുകളിൽ ലഭിക്കും.

Advertisment