Advertisment

ഹാർലി ഡേവിഡ്‌സൺ പുതിയ X 440 റോഡ്‌സ്റ്ററിനെ ഔദ്യോഗികമായി പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update

മേരിക്കൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ പുതിയ X 440 റോഡ്‌സ്റ്ററിനെ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. X 440 റോഡ്‌സ്റ്ററിനെ ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ബ്രാൻഡ് നിർമ്മിക്കുന്ന ആദ്യ മോട്ടോർസൈക്കിളാണിത്.  ഇരു നിർമ്മാതാക്കളും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഇന്ത്യയിൽ ഹാർലി-ഡേവിഡ്‌സണിന്റെ വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും ഹീറോ മോട്ടോര്‍കോര്‍പ്പ് കൈകാര്യം ചെയ്യും. ഒപ്പം ഇരുകമ്പനികളും ചേര്‍ന്ന് പ്രീമിയം മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുകയും ചെയ്യും.

Advertisment

publive-image

ഓയിൽ-കൂൾഡ്, 440 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി-ഡേവിഡ്‌സൺ X 440- ന് കരുത്ത് പകരുന്നത് . നിലവിൽ, പവർ, ടോർക്ക് കണക്കുകൾ അറിവായിട്ടില്ല. എന്നിരുന്നാലും, 25 മുതല്‍ 30 bhp പവർ കണക്കുകളും 30 Nm-ൽ കൂടുതൽ ടോർക്ക് ഔട്ട്പുട്ടും പ്രതീക്ഷിക്കാം. എഞ്ചിന് 8,000 ആർപിഎമ്മിന്റെ റെഡ്‌ലൈൻ ഉണ്ടാകുമെന്ന് മുൻ ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അതിനാൽ ഇത് ഒരു ലോംഗ്-സ്ട്രോക്ക് മോട്ടോറായിരിക്കാം.

മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിന് മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകളായിരിക്കും ഉണ്ടാകുക. ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ടാകും. മുൻവശത്ത് അപ് സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അത് നിയന്ത്രിക്കാൻ പുതിയ സ്വിച്ച് ഗിയറുമുണ്ട്.

ഹാർലി-ഡേവിഡ്‌സൺ X440-ന്റെ ഡിസൈൻ ഒരു റോഡ്‌സ്റ്ററിന്‍റേതിന് സമാനമാണ്. മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ചതുരാകൃതിയിലുള്ള ഇന്ധന ടാങ്ക്, അലോയ് വീലുകൾ, ദീർഘചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് എന്നിവയുണ്ട്. എർഗണോമിക്‌സിന്റെ കാര്യത്തിൽ, ഫുട്‌പെഗുകൾ മിഡ്-സെറ്റ് ആയതിനാൽ ഫ്ലാറ്റ് ഹാൻഡിൽബാർ ഉള്ളതിനാൽ റൈഡിംഗ് സ്റ്റാൻസ് തികച്ചും വേറിട്ടതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം ഹാർലി ഇത്തവണ ഒരു റെട്രോ തീമിലേക്ക് പോകുന്നില്ല എന്നാണ്. പകരം, അത് ഒരു ആധുനിക റോഡ്സ്റ്റർ ആയിരിക്കും. മോട്ടോർസൈക്കിളിന്റെ ടയറുകൾ എംആർഎഫിൽ നിന്നുള്ളതാണ്. മുൻവശത്ത് 18 ഇഞ്ചും പിന്നിൽ 17 ഇഞ്ചും ആണ് ചക്രങ്ങള്‍.

Advertisment