Advertisment

ഇന്ത്യൻ വിപണിയിൽ പുതിയ ക്രോസോവർ സെഡാൻ അവതരിപ്പിക്കാനൊരുങ്ങി സിട്രോൺ

author-image
ടെക് ഡസ്ക്
New Update

ന്ത്യൻ വിപണിയിൽ പുതിയ ക്രോസോവർ സെഡാൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച വാഹനബ്രാൻഡായ സിട്രോൺ . ഒരുകാലത്ത ഇന്ത്യയിലെ ജനപ്രിയ മോഡലായിരുന്ന അംബാസഡറിന്റെ അടുത്ത തലമുറ പതിപ്പായി കമ്പനി ഇത് അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ സെഡാൻ 2024 ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവയുമായി മത്സരിക്കും. ക്രോസ്ഓവർ സെഡാൻ പുതിയ സിട്രോൺ C3 അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Advertisment

publive-image

സിട്രോണിന്‍റെ മാതൃകമ്പനിയും സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ഓട്ടോമോട്ടീവ് ഭീമനുമായ പിഎസ്എയുടെ കൈകളിലാണ് നിലവില്‍ ഐക്കണിക്ക് അംബാസിഡര്‍ കാറിന്‍റെ നിര്‍മ്മാണാവകാശം. 2017 ഫെബ്രുവരിയിൽ, ആണ് ഫ്രഞ്ച് ഓട്ടോമോട്ടീവ് ഗ്രൂപ്പായ പിഎസ്എ ഇതുസംബന്ധിച്ച് അംബാസിഡര്‍ ഉടമകളായ സികെ ബിർള ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടത്. 80 കോടി രൂപയുടെ ഇടപാടിൽ അംബാസഡർ ബ്രാൻഡും അതിന്റെ വ്യാപാരമുദ്രകളും ഗ്രൂപ്പ് പിഎസ്എ സ്വന്തമാക്കി.

2020-ഓടെ ഇന്ത്യയിൽ വാഹനങ്ങൾ/ഘടകഭാഗങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉള്ളതായിരുന്നു ഈ കരാര്‍. ഇപ്പോൾ, ഫ്രഞ്ച് ഓട്ടോമോട്ടീവ് ഗ്രൂപ്പ് ഒരു പുതിയ സെഡാനിലൂടെ ഐക്കണിക് ഇന്ത്യൻ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ അംബാസഡറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് അടുത്ത സിട്രോൺ C3X ക്രോസ്ഓവർ സെഡാൻ ആയിരിക്കുമെന്നാണ് സൂചനകള്‍.

വരാനിരിക്കുന്ന കാറിലും സി3, സി3 എയർക്രോസ് എന്നിവയ്ക്ക് സമാനമായ ഡിസൈൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത്, സിട്രോയിൻ വൈ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും പ്രശശ്‍തമായ ഡബിൾ ഗ്രില്ലും ഇതിലുണ്ടാകും. വശത്ത്, കട്ടിയുള്ള കറുത്ത ക്ലാഡിംഗുകളും മറ്റ് പരുക്കൻ സ്റ്റൈലിംഗ് സൂചകങ്ങളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

സിട്രോൺ C3X ക്രോസ്ഓവർ സെഡാൻ പിന്നിൽ ഒരു ടേപ്പർഡ് റൂഫ്‌ലൈൻ സ്‌പോർട് ചെയ്യാൻ സാധ്യതയുണ്ട്, അത് സ്‌പോർട്ടി കൂപ്പ് പോലെയുള്ള രൂപം നൽകും. C3 എയര്‍ക്രോസിനെപ്പോലെ, സിട്രോണ്‍  C3X ക്രോസ്ഓവർ സെഡാൻ സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഏകദേശം 4.3-4.4 മീറ്റർ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment