Advertisment

നിങ്ങളും വണ്ടിയും റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാനുള്ള വഴികൾ ഏതൊക്കെയാണെന്ന് നോക്കാം

author-image
ടെക് ഡസ്ക്
Updated On
New Update

സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാത്ത യാത്രികര്‍, ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം, ടൂവീലറുകളിലെ ട്രിപ്പിളടി, അമിതവേഗം, റെഡ് സിഗ്നൽ ലംഘനം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ എഐ ക്യാമറ പിടികൂടും. അതേസമയം തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് പലരും.

publive-image

കഴിഞ്ഞദിവസങ്ങളില്‍ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നുമൊക്കെ എങ്ങനെ നേരത്തെ അറിയാമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല വാഹന ഉടമകളും. നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങളും വണ്ടിയും റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്. അതെങ്ങനെയെന്ന് അറിയാം..

  1. ആദ്യം https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  2. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  3. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ മൂന്ന് വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക.  അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക.
  4. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

എം പരിവാഹന്‍ ആപ്പ് വഴി

  1. പ്ലേ സ്റ്റോറില്‍ നിന്ന് എം പരിവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
  2. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
  3. ചലാന്‍ റിലേറ്റഡ് സര്‍വീസില്‍ പ്രവേശിച്ച് ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
  4. എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന അഞ്ച് അക്കങ്ങളും നല്‍കണം.

നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.

പിഴ വിവരം

  1. നോ പാർക്കിംഗ്- 250
  2. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
  3. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
  4. മൊബൈൽ ഉപയോഗിച്ചാൽ- 2000
  5. അമിതവേഗം - 1500
  6. റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും
Advertisment