Advertisment

മിഡിൽ വെയ്റ്റ് ക്രൂയിസർ അവതരിപ്പിക്കാനൊരുങ്ങി ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി

author-image
ടെക് ഡസ്ക്
New Update

ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഒരു പുതിയ മിഡിൽ വെയ്റ്റ് ക്രൂയിസർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, വരാനിരിക്കുന്ന ക്രൂയിസർ മോട്ടോർസൈക്കിളിന്‍റെ ഡിസൈൻ പേറ്റന്റ് ചോർന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വളഞ്ഞ ഇന്ധന ടാങ്ക്, യുഎസ്‌ഡി ഫ്രണ്ട് ഫോർക്കുകൾ, സിംഗിൾ എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുടങ്ങിയ സവിശേഷതകളുള്ള നിയോ-റെട്രോ ഡിസൈൻ ഭാഷയാണ് ചിത്രം കാണിക്കുന്നത്.

Advertisment

publive-image

പിൻ ആക്‌സിലിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകൾ ഉണ്ടായിരിക്കാം. വരാനിരിക്കുന്ന ടിവിഎസ് ക്രൂയിസറിന് വലിയ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, സിംഗിൾ അല്ലെങ്കിൽ ഇരട്ട സിലിണ്ടർ സജ്ജീകരണത്തോടുകൂടിയ മോട്ടോറിന് ഏകദേശം 650 സിസി - 700 സിസി ഡിസ്പ്ലേസ്മെന്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

2023-24 സാമ്പത്തിക വർഷത്തിൽ ടിവിഎസ് ഒരു പുതിയ പ്രീമിയം ബൈക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. അത്യാധുനിക പ്രകടനവും സാങ്കേതികവിദ്യയും ഉള്ള ഏറ്റവും പുതിയ തലമുറ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയും ഉണ്ടാകും. അപ്പാഷെ RR310 അടിസ്ഥാനമാക്കിയുള്ളതും 312.2 സിസി, സിംഗിൾ സിലിണ്ടർ റിവേഴ്സ്-ഇൻക്ലൈൻഡ്, ലിക്വിഡ് കൂൾഡ് എഞ്ചിനുമായി വരുന്നതുമായ രണ്ട് പുതിയ ബൈക്കുകളും ടിവിഎസ് തയ്യാറാക്കുന്നു.

അടുത്തിടെ സ്വന്തമാക്കിയ ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിളിൽ നിന്നുള്ള എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം പുതിയ ബൈക്കുകള്‍ക്കായി ടിവിഎസ് കടമെടുത്തേക്കാം. ക്രൂയിസർ ബൈക്ക്, സ്‌ക്രാംബ്ലർ, എഡിവി തുടങ്ങി ഒന്നിലധികം പുതിയ പ്രീമിയം മോട്ടോർസൈക്കിളുകളുമായി ടിവിഎസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഇന്ത്യയിൽ  മിഡിൽ വെയ്റ്റ് ബൈക്ക് സെഗ്‌മെന്റ് (250 സിസി മുതൽ 800 സിസി വരെ) വളരെ വേഗത്തില്‍ വളരുകയാണ്.

സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ്) പ്രകാരം മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിളുകളുടെ വിൽപ്പന 2021 സാമ്പത്തിക വർഷത്തിൽ 733,779 യൂണിറ്റിൽ നിന്ന് 2222ൽ 7,54,153 യൂണിറ്റായി ഉയർന്നു. നിലവിൽ ആഭ്യന്തര, ആഗോള തലങ്ങളിൽ റോയൽ എൻഫീൽഡ് ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. ബജാ ഓട്ടോ, ട്രയംഫ്, ബിഎംഡബ്ല്യു, കാവസാക്കി, ടിവിഎസ്, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കളാണ് ഈ രംഗത്തെ മറ്റ് താരങ്ങൾ.

Advertisment