Advertisment

ക്യൂട്ട് രൂപത്തിൽ അടിപൊളി ഫീച്ചറുകളുമായി എത്തിയ ചെറുകാർ കോമറ്റ് ശ്രദ്ധ പിടിച്ചു പറ്റി

author-image
ടെക് ഡസ്ക്
New Update

ക്യൂട്ട് രൂപത്തിൽ അടിപൊളി ഫീച്ചറുകളുമായി എത്തിയ കോമറ്റ്  ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ബോളിവുഡ് താരം ജാൻവി കപൂറും പറയുന്നു കോമറ്റ് ക്യൂട്ടാണെന്ന്. എംജി മോട്ടർ ഇന്ത്യ പുറത്തിറക്കിയ വിഡിയോയിലാണ് ജാൻവി കപൂർ വാഹനം ഓടിച്ച് കോമറ്റിലെ തന്റെ ഇഷ്ടങ്ങൾ പറയുന്നത്.

Advertisment

publive-image

വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമറ്റ് നിർമിച്ചിരിക്കുന്നത്. ‌ഇംഗ്ലണ്ട്–ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടിഷ് വിമാനത്തിൽ നിന്നാണ് പുതിയ വാഹനത്തിന്റെ പേരു കണ്ടെത്തിയത്. പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്.

10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. 55 കണക്റ്റഡ് കാർ ഫീച്ചറുകളുള്ള ഐ സ്മാർട്ട് ടെക്നോളജിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. നൂറിലധികം വോയിസ് കമാന്റുകളോട് വാഹനം പ്രതികരിക്കും. പിൻ സീറ്റിലേക്ക് എളുപ്പത്തിൽ കയറുന്നതിനായി വൺടച്ച് റിക്ലൈനർ സീറ്റാണ്.

17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും വാഹനത്തിനുണ്ട്. ‌3.3 kW എസി ചാർജർ ഉപയോഗിച്ചാൽ 7 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യും. മുന്നിൽ ഡ്യുവൽ എയർബാഗുകൾ, ഇഎസ്ഇ, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ എന്നിവ വാഹനത്തിനുണ്ട്.

സ്റ്റക്ച്ചറൽ സെയിഫ്റ്റിക്കായി 17 ഹോട്ട് സ്റ്റാംപിങ് പാനലുകൾ വാഹനത്തിലുണ്ട്. ബാറ്ററിയുടേയും വാഹ‌നത്തിന്റേയും സുരക്ഷ ഉറപ്പാക്കാൻ 39 സ്ട്രിങ്നെറ്റ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നാണ് എംജി പറയുന്നത്. ജിഎസ്ഇവി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീൽബെയ്സുമുണ്ട്. മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Advertisment