Advertisment

ഇന്ത്യയിലും കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കാൻ ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം

author-image
ടെക് ഡസ്ക്
New Update

ക്രാഷ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ ഗതാഗത മന്ത്രാലയം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയിലും കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മഹ്‌മൂദ് അഹ്‌മദിനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാസികയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

Advertisment

publive-image

ജൂലൈ ഒന്നു മുതലുള്ള 30 ദിവസക്കാലയളവിലാണ് ഭാരത് എന്‍സിഎപി മാനദണ്ഡങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വാഹന നിര്‍മാതാക്കള്‍ അടക്കമുള്ളവരുടെ അഭിപ്രായം വിഷയത്തില്‍ കേള്‍ക്കാനാണ് ഗതാഗതമന്ത്രാലയത്തിന്റെ തീരുമാനം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഓഗസ്റ്റ് 31നകം ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ അന്തിമതീരുമാനമെടുക്കും.

കാറിന്റെ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത രൂപകല്‍പന, ആഘാതം താങ്ങാനുള്ള കാറിന്റെ ശേഷി, അകത്തും പുറത്തുമുള്ള സുരക്ഷാ സാങ്കേതികവിദ്യകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായകമായ സുരക്ഷാ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താവും ഭാരത് എന്‍സിഎപിയില്‍ റേറ്റിങ് തീരുമാനിക്കുക. ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാറാണ് കാറുകള്‍ക്ക് ലഭിക്കുക. കാര്‍ നിര്‍മാതാക്കള്‍ക്ക് ക്രാഷ് ടെസ്റ്റിനായി വാഹനങ്ങള്‍ നേരിട്ടു നല്‍കാനാവും. ഈ കാര്‍ സ്വീകരിക്കാനോ ഷോറൂമില്‍ നിന്നും ഇഷ്ടമുള്ള കാര്‍ തെരഞ്ഞെടുക്കാനും പരിശോധന ഏജന്‍സിക്ക് അധികാരമുണ്ടായിരിക്കും.

പരമാവധി 3.5 ടണ്‍ ഭാരമുള്ള എട്ടു സീറ്റ് വരെയുള്ള കാറുകളായിരിക്കും ഭാരത് എന്‍സിഎപിയില്‍ ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഇന്ത്യയില്‍ നിര്‍മിക്കുന്നതും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതുമായ കാറുകളുടെ ക്രാഷ് ടെസ്റ്റ് നടത്താനാവും. ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് ഗുണകരമാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിനായി കാറുകള്‍ വിദേശത്തേക്ക് കൊണ്ടുപോവേണ്ട ചിലവ് കമ്പനികള്‍ക്ക് ഒഴിവാക്കാനാവും. പെട്രോള്‍, ഡീസല്‍ കാറുകള്‍ മാത്രമല്ല സി.എന്‍.ജി, വൈദ്യുത കാറുകളും ഭാരത് എന്‍സിഎപിയില്‍ ക്രാഷ് ടെസ്റ്റ് നടത്താനാവും.

Advertisment