Advertisment

ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷ റേറ്റിങ്ങ് വേണമെന്ന് അഭിപ്രായ സര്‍വേ

author-image
ടെക് ഡസ്ക്
New Update

ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹനത്തിൽ എത്ര എയര്‍ ബാഗ് ഉണ്ടെന്ന ഒരു ചോദ്യം കേട്ടുതുടങ്ങിയിട്ടുണ്ട്. ഇത് മാറ്റത്തിന്റെ സൂചനയാണ്. വാഹനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നതും ആളുകള്‍ പരിഗണിച്ച് തുടങ്ങി എന്നതിന്റെ സൂചന. താരതമ്യേന കുറവാണെങ്കിലും വാഹനത്തിന് ക്രാഷ് ടെസ്റ്റില്‍ എത്ര റേറ്റിങ്ങ് ലഭിച്ചെന്നതും വാഹനമെടുക്കാന്‍ ഉദേശിക്കുന്ന ഒരു ഉപയോക്താവിന്റെ പരിഗണനയില്‍ ഒന്നായി തുടങ്ങിയിട്ടുണ്ട്. വാഹനം സംബന്ധിച്ച് മാറിവരുന്ന ആളുകളുടെ പരിഗണന സംബന്ധിച്ച പഠനവും ഇതാണ് കാണിക്കുന്നത്.

Advertisment

publive-image

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ സ്‌കോഡയ്ക്ക് വേണ്ടി എന്‍.ഐ.ക്യു. ബേസസ് നടത്തിയ പഠനത്തിലാണ് വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങളും ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന സൂചനകള്‍ നല്‍കുന്നത്. ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷ റേറ്റിങ്ങ് വേണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ആളുകളുടെ നിലപാട്. പത്തില്‍ ഒമ്പത് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത് ക്രാഷ്‌ടെസ്റ്റ് റേറ്റിങ്ങിനും എയര്‍ബാഗുകളുടെ എണ്ണത്തിനുമാണ്. ഇന്ധനക്ഷമത മൂന്നാം പരിഗണനയാണ്.

18 വയസിനും 54 വയസിനും ഇടയില്‍ പ്രായമുള്ള ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 67 ശതമാനം ആളുകള്‍ കാറുകള്‍ ഉപയോഗിക്കുന്നവരും 33 ശതമാനം ആളുകള്‍ ഉടന്‍ കാര്‍ വാങ്ങാനൊരുങ്ങുന്നവരുമാണ്. സര്‍വേയില്‍ പങ്കെടുത്ത ആളുകളില്‍ 92 ശതമാനവും വാഹനത്തിന് ക്രാഷ്‌ടെസ്റ്റുകള്‍ നടത്തണമെന്നും ഉയര്‍ന്ന റേറ്റിങ്ങ് ഉറപ്പാക്കണമെന്നും അഭിപ്രായമുള്ളവരായിരുന്നു. അതേസമയം, 47.6 ശതമാനം ആളുകള്‍ വാഹനങ്ങളില്‍ ഉയര്‍ന്ന ഫീച്ചറുകളെക്കാള്‍ സുരക്ഷയാണ് മുഖ്യമെന്നാണ് വിധിയെഴുതിയത്.

ക്രാഷ്‌ടെസ്റ്റുകള്‍ ശരിവെച്ച ആളുകളില്‍ തന്നെ 22.2 ശതമാനം ആളുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും 21 ശതമാനം ആളുകള്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും വേണമെന്ന് അഭിപ്രായമുള്ളവരായിരുന്നു. കേവലം 6.8 ശതമാനം ആളുകള്‍ മാത്രമാണ് റേറ്റിങ്ങിന് വലിയ പ്രാധാന്യം നല്‍കാതിരുന്നത്. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലുള്ള 1000 പേരിലാണ് ഈ സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പുരുഷന്‍മാരും 20 ശതമാനം സ്ത്രീകളുമായിരുന്നെന്നാണ് വിലയിരുത്തലുകള്‍.

Advertisment