Advertisment

മഹീന്ദ്ര XUV700 എസ്‌യുവിയുടെ 1 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽ വിൽപ്പന നടത്തി മഹീന്ദ്ര

author-image
ടെക് ഡസ്ക്
New Update
ല സെഗ്മെന്റുകളിലായി മികച്ച വാഹനങ്ങൾ പുറത്തിറക്കി രാജ്യത്തെ വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ മഹീന്ദ്ര ഇപ്പോൾ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇത്തവണ കമ്പനിക്ക് അഭിമാനമായത് മഹീന്ദ്ര XUV700 എസ്‌യുവിയാണ്. ഈ വാഹനത്തിന്റെ 1 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽ വിൽപ്പന നടത്തിയിരിക്കുകയാണ് മഹീന്ദ്ര. 2021 ഒക്ടോബറിൽ ലോഞ്ച് ചെയ്ത മഹീന്ദ്ര XUV700 20 മാസങ്ങൾക്ക് ശേഷമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
publive-image
ലോഞ്ച് കഴിഞ്ഞ് ആദ്യ 12 മാസങ്ങളിൽ തന്നെ മഹീന്ദ്ര XUV700 എസ്‌യുവിയുടെ 50,000 യൂണിറ്റുകൾ ഡെലിവറി ചെയ്യാൻ കമ്പനിക്ക് സാധിച്ചു. അടുത്ത എട്ട് മാസത്തിനുള്ളിൽ വാഹനത്തിന് ആവശ്യക്കാർ വൻതോതിൽ ഉയർരുകയും ഇതിന് അനുസരിച്ച് ഡെലിവറി മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് മഹീന്ദ്ര വാഹനത്തിന്റെ 50,000 യൂണിറ്റുകൾ കൂടി ബുക്ക് ചെയ്തവരുടെ പക്കൽ എത്തിച്ചു. ഉത്പാദനവും ഡെലിവറിയും വേഗത്തിലാക്കാൻ ഇപ്പോഴും മഹീന്ദ്ര പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മഹീന്ദ്ര XUV700 എസ്‌യുവി ബുക്ക് ചെയ്യാൻ ഇപ്പോഴും ആളുകളുടെ തിരക്കാണ്. കമ്പനി എത്ര ശ്രമിച്ചിട്ടും ബുക്കിങ്ങും ഉത്പാദനവും സമമാക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വെയിറ്റിങ് പിരീഡും വൻതോതിൽ ഉയരുന്നുണ്ട്. ഒരു വർഷത്തിൽ അധികം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലും ബുക്കിങ് തുടരുകയാണ്. മഹീന്ദ്ര XUV700ന്റെ ഏകദേശം 78,000 ഓർഡറുകൾ ഇപ്പോഴും ഓപ്പൺ ആണെന്ന് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തി. എസ്‌യുവിയുടെ ഉൽപ്പാദനം പ്രതിമാസം 8,000 യൂണിറ്റായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
മഹീന്ദ്ര XUV700 നിലവിൽ രണ്ട് ടർബോചാർജ്ഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇതൽ ആദ്യത്തെ എഞ്ചിൻ 2.0 ലിറ്റർ പെട്രോളും ടർബോ ചാർജ്ഡ് എഞ്ചിനാണ്. രണ്ടാമത്തെ എഞ്ചിൻ 2.2 ലിറ്റർ ഡീസൽ ടർബോ ചാർജ്ഡ് യൂണിറ്റാണ്. ഈ വാഹനത്തിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് 6 സ്പീഡ് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കും ആവശ്യക്കാർ ധാരാളമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
5, 7 സീറ്റുകളുള്ള എസ്‌യുവികളുടെ വലിയ നിര തന്നെ ഇന്ത്യൻ വാഹന വിപണിയലുണ്ട്. ഇതിനെതിലെ പല വില വിഭാഗങ്ങളിൽ നിരവധി വേരിയന്റുകളുമായിട്ടാണ് മഹീന്ദ്ര XUV700 വരുന്നത്. കുറഞ്ഞ വിലയും സീറ്റിങ് കോൺഫിഗറേഷനുകളും ഈ വാഹനത്തിന്റെ ഗുണമാണ്. ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ വലിയ എസ്‌യുവികൾക്കൊപ്പം തന്നെ ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കെതിരെയും മഹീന്ദ്ര XUV700 മത്സരിക്കുന്നു. വിൽപ്പനയിലെ നേട്ടവും ബുക്കിങ്ങും ഈ വാഹനത്തിന്റെ ജനപ്രിതിയെ തന്നെയാണ് കാണിക്കുന്നത്.
Advertisment