Advertisment

നാല് വർഷത്തെ ഡെവലപ്മെന്റുകൾക്ക് ശേഷം കൂപ്പെ സ്റ്റൈൽ എസ്‌യുവി ടാറ്റ കർവ്വ് അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

പ്രാദേശിക വാഹന ഭീമന്റെ മോഡൽ നിരയിലെ ആദ്യത്തെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ ടാറ്റ കർവ്വ് ഏകദേശം നാല് വർഷത്തെ ഡെവലപ്മെന്റുകൾക്ക് ശേഷം അവതരിപ്പിച്ചു.  വാഹനത്തിന്റെ വരവിനെക്കുറിച്ചും പ്രൊഡക്ഷനെക്കുറിച്ചും പല ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്. 2024 -ൽ ടാറ്റ കർവ്വ് ഒരു ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റവുമായിട്ടാവും ലോഞ്ച് ചെയ്യുന്നത്, എന്നാൽ അതിനുശേഷം പിന്നീടുള്ള കാലയളവിൽ വാഹനത്തിൽ പെട്രോൾ, ഡീസൽ യൂണിറ്റുകളുമായി വരുന്ന ഇന്റേണൽ കംബഷൻ എഞ്ചിനുകളും ഉണ്ടാകും.

Advertisment

publive-image

കർവ്വ് കൂപ്പെ എസ്‌യുവിയുടെ ടെസ്റ്റ് മോഡലുകൾ ആദ്യമായി പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. നെക്‌സോണിനും ഹാരിയറിനുമിടയിൽ നിലനിന്നിരുന്ന ഗ്യാപ്പ് നികത്താൻ ടാറ്റയ്ക്ക് ഇത്തരത്തിൽ ഒരു മോഡൽ ആവശ്യമായിരുന്നു. നിലവിൽ ക്രെറ്റ കൈയ്യാളുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കർവ്വുമായി ചുവടുവെയ്ക്കാൻ ടാറ്റ ലക്ഷ്യമിടുകയാണ്.

വാഹനത്തിന്റെ തനതായ കൂപ്പെ രൂപഭാവം ഒട്ടനവധി മോഡലുകളാൽ തിങ്ങി നിറഞ്ഞ സെഗ്‌മെന്റിൽ വേറിട്ടുനിൽക്കാൻ സഹായിക്കും. 4.3 മീറ്റർ നീളവുമായി വരുന്ന കർവ്വ്, സെഗ്‌മെന്റ് ലീഡർ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ബ്രാൻഡിന്റെ തന്നെ ബ്ലാക്ക്‌ബേർഡ് പ്രോജക്റ്റിന് അടിവരയിടുന്ന ജെൻ 2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ കർവ്വ് കൂപ്പെ എസ്‌യുവിക്ക് നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്ത ഫ്രണ്ട് ഫാസിയയും റിയർ സെക്ഷനും ഉണ്ടായിരിക്കും. നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ, കർവ്വ് ന് 50 mm നീളമുള്ള വീൽബേസും, വലിയ റിയർ ഓവർഹാംഗും നീളമുള്ള റിയർ ഡോറുകളും ഉണ്ടായിരിക്കും.

ഗ്ലോബൽ NCAP ടെസ്റ്റുകളിൽ നെക്‌സോണിന് മികച്ച ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചതിനാൽ, ബിൽഡ് ക്വാളിറ്റിയും സുരക്ഷയും ഉൽപ്പാദനച്ചെലവ് കുറയ്‌ക്കാനുമായി കർവ്വ് കൂപ്പെ മോഡൽ, കോം‌പാക്റ്റ് എസ്‌യുവിയുടെ ബോഡി ഷെല്ലും, വിൻഡ്‌സ്‌ക്രീനും ചില ബോഡി പാനലുകളും ഡോറുകളും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment