Advertisment

ഹാച്ച്ബാക്കിന്റെ പുതുക്കിയ മോഡലിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന നാല് പ്രധാന വസ്‍തുതകൾ ഇതാ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

2019 ഓഗസ്റ്റിൽ ആണ് രണ്ടാം തലമുറ ഗ്രാൻഡ് i10നെ ഗ്രാൻഡ് i10 നിയോസ് എന്ന പേരില്‍ ഹ്യുണ്ടായ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ, ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നു. അടുത്ത വർഷം വിപണിയില്‍ എത്തിയേക്കും എന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡൽ കമ്പനി പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട് . അതേസമയം പുതിയ 2023 ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍  ഹാച്ച്ബാക്കിന്റെ പുതുക്കിയ മോഡലിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന നാല് പ്രധാന വസ്‍തുതകൾ ഇതാ.

Advertisment

publive-image

ചെറിയ ഡിസൈൻ മാറ്റങ്ങൾ

അതിന്റെ പുറംചട്ടയിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഹാച്ച്ബാക്കിൽ അല്പം പരിഷ്‍കരിച്ച ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ നവീകരിച്ച ഹെഡ്‌ലാമ്പുകൾ, പുതിയ ടെയിൽലാമ്പുകൾ, പിൻ ബമ്പർ എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നിലവിലുള്ള ചക്രങ്ങള്‍ പുതുതായി രൂപകൽപന ചെയ്‍ത ഡ്യുവൽ-ടോൺ അലോയ് വീലുകൾ ഉപയോഗിച്ച് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വർണ്ണ സ്‍കീമുകളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

പുതിയ ഫീച്ചറുകൾ

പുതിയ 2023 ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഇപ്പോഴും ഒരു രഹസ്യമാണ്. എന്നിരുന്നാലും, ക്യാബിൻ ലേഔട്ട് പഴയനിലയില്‍ തുടരും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ അപ്‌ഹോൾസ്റ്ററി, ഇന്റീരിയർ തീം എന്നിവയ്‌ക്കൊപ്പം ഒരു കൂട്ടം നൂതന ഫീച്ചറുകളുമായി ഹ്യുണ്ടായ് പുതിയ നിയോസിനെ സജ്ജമാക്കാൻ സാധ്യതയുണ്ട്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 5.3 ഇഞ്ച് സെമി ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ഇക്കോ കോട്ടിംഗോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രമീകരിക്കാവുന്ന റിയർ ഹെഡ്‌റെസ്റ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ് സിസ്റ്റം, തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

എഞ്ചിൻ സജ്ജീകരണം

നിലവിലുള്ള മോഡലിൽ നിന്ന് പവർട്രെയിനുകൾ മുന്നോട്ട് കൊണ്ടുപോകും. പുതിയ ഗ്രാൻഡ് i10 നിയോസ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (83bhp/114Nm), 1.0L ടർബോ പെട്രോൾ (110bhp/172Nm), 1.2L പെട്രോൾ CNG ഫ്യൂവൽ (69bhp/95Nm) എന്നീ ഓപ്ഷനുകളിലാണ് വരാൻ സാധ്യത. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എംഎടി യൂണിറ്റും ട്രാൻസ്‍മിഷൻ ചോയിസുകളിൽ ഉൾപ്പെടും.

പ്രതീക്ഷിക്കുന്ന വില

പുതിയ 2023 ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും കുറച്ച് അപ്‌ഡേറ്റുകൾക്കൊപ്പം ചെറിയ വില വർദ്ധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് 5.43 ലക്ഷം മുതൽ 8.51 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Advertisment