Advertisment

ഹോണ്ട ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

 

Advertisment

publive-image

കൊച്ചി: 2022ലെ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനും (ഐഎന്‍എംആര്‍സി), ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിനുമുള്ള ടീമിനെ ഹോണ്ട റേസിങ് ഇന്ത്യ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

എംആര്‍എഫ് എംഎംഎസ്സി എംഎഫ്എസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (ഐഎന്‍എംആര്‍സി) അഞ്ച് റൗണ്ടുകളുള്ള സീസണിനായി പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ മൂന്ന് പേരാണ് ഹോണ്ടയെ പ്രതിനിധീകരിക്കുക. ഇഡിമിത്സു എസ്കെ69 ഹോണ്ടയുടെ രാജീവ് സേതു, സെന്തില്‍ കുമാര്‍, എഎസ്കെ ഹോണ്ട റേസിങ് ടീമിലെ അഭിഷേക് വസുദേവ് എന്നിവര്‍. ഹോണ്ട സിബിആര്‍150ആറുമായി ചാമ്പ്യന്‍ഷിപ്പില്‍ ഉയര്‍ന്ന സ്ഥാനമാണ് ടീം ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി ഇന്ത്യയുടെ അടുത്ത തലമുറ റൈഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനുള്ള ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ 11 പേരാണ് മത്സരിക്കുക. മലയാളി താരം മൊഹ്സിന്‍ പി, രക്ഷിത് എസ് ഡാവെ, ജോഹാന്‍ റീഹാസ് ഇമ്മാമാനുവല്‍, തിയോപോള്‍ ലിയാന്‍ഡര്‍, പ്രകാശ് കാമത്ത്, സാര്‍ഥക് ചവാന്‍, ശ്യാം സുന്ദര്‍, സാമുവല്‍ മാര്‍ട്ടിന്‍, എ.എസ് ജെയിംസ്, രാജ് ദശവന്ത്, വിവേക് രോഹിത് കപാഡിയ എന്നിവരാണ് സ്ക്വാഡിലുള്ളത്.

ഇതേ ചാമ്പ്യന്‍ഷിപ്പിലെ സിബിആര്‍150 ആര്‍ വിഭാഗത്തില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 9 പേരുണ്ട്. ബീദാനി രാജേന്ദ്ര, സയ്യിദ് മുഹമ്മദ്, പൊതു വിഗ്നേഷ് എന്നിവര്‍ക്ക് ഇത് ആദ്യ ചാമ്പ്യഷിപ്പാണ്. റഹീഷ് ഖാത്രി, സിദ്ധേഷ് സാവന്ത്, ശ്യാം ബാബു, അശ്വിന്‍ വിവേക്, ഹര്‍ഷിത് ബോഗാര്‍, സ്റ്റീവ് വോ സുഗി എന്നിവരും ടാലന്‍റ് കപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റേസില്‍ 15 ഉപഭോക്താക്കള്‍ക്ക് റേസിങ് ആവേശം ആസ്വദിക്കാന്‍ അവസരമുണ്ടാവും.

ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ 2022 സീസണിന് തങ്ങള്‍ തയാറാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. ശ്രദ്ധേയമായ ലൈനപ്പും വിദഗ്ധ ടീമും ഉള്ളതിനാല്‍ 2022 സീസണ്‍ തങ്ങള്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment