Advertisment

റൈഡര്‍മാര്‍ക്കായി 'ഡ്രീമേഴ്സ് കഫേ' തുറന്ന് ഹോണ്ടണ്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: റൈഡിങ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഹോണ്ടണ്‍ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അടുത്തകാലത്ത് സ്ഥാപിച്ച ഡ്രീമേഴ്സ് കഫേയിലേക്ക് റൈഡര്‍മാരെ സ്വാഗതം ചെയ്തു. ഹരിയാനയിലെ  മനേസറിലുള്ള  ഹോണ്‍ണ്ട ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയിലാണ്  ഡ്രീമേഴ്സ് കഫേ സ്ഥിതി ചെയ്യുന്നത്.

ദീര്‍ഘമായ യാത്രകള്‍ക്ക്  ശേഷം റൈഡര്‍മാര്‍ ആഗ്രഹിക്കുന്ന  വിശ്രമവും മറ്റും  ഒരുക്കുന്ന ഒരു മികച്ച താവളമാണ് ഡ്രീമേഴ്സ് കഫേ. യാത്രാലോകത്തെ ഹോണ്ടയുടെ ചരിത്രവും പാരമ്പര്യവും കോര്‍ത്തിണക്കിയ  ദൃശ്യാനുഭവും ഡ്രീമേഴ്സ് കഫേ ലഭ്യമാക്കുന്നു.

publive-image

പുതിയതായി സ്ഥാപിച്ച ഡ്രീമേഴ്സ് കഫേ ഒരു മികച്ച ആശയമാണെന്നും തങ്ങളുടെ റൈഡിങ് കമ്മ്യൂണിറ്റിയെ  ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഒത്തുകൂടാനും റൈഡിങിനുള്ള ആവേശം പരസ്പരം പങ്കുവെയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹോണ്‍ണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു

Advertisment