Advertisment

വോള്‍വൊ ഇല്ക്രിട്ക് എക്‌സ്‌സി40 രണ്ടു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു

New Update

publive-image

Advertisment

കൊച്ചി: വോള്‍വൊ കാര്‍ ഇന്ത്യയുടെ പ്യുവര്‍ ഇലക്ട്രിക് എക്‌സ്‌സി40 ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തീര്‍ന്നു. 2022 വര്‍ഷത്തേക്കുള്ള 150 കാറുകളാണ് മുഴുവന്‍ ബുക്കിങ് ആയത്. ഒക്ടോബറില്‍ ഡെലിവറികള്‍ ആരംഭിക്കും. ഇന്ത്യയുടെ ആഢംബര ഇലക്ട്രിക് കാര്‍ സെഗ്‌മെന്റില്‍ 2 മണിക്കൂറിനുള്ളില്‍ ഇത്രയും ബുക്കിംഗ് നേടുന്നത് ഇതാദ്യമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ എക്‌സ്‌സി 40 റിചാര്‍ജ് ബുക്ക് ചെയ്യാന്‍ കഴിയൂ. തുടര്‍ന്നുള്ള ഡെലിവറികള്‍ക്കായി കമ്പനി ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് തുടരും.

ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിള്‍ ചെയ്ത ലക്ഷ്വറി ഇവി ആണ് എക്‌സ് സി 40 റിചാര്‍ജ്. 55.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആകര്‍ഷകമായ തടസ്സങ്ങളില്ലാത്ത ഉടമസ്ഥ പാക്കേജുകളുമുണ്ട്. 3 വര്‍ഷത്തെ സമഗ്ര കാര്‍ വാറന്റി, 3 വര്‍ഷത്തെ വോള്‍വോ സര്‍വിസ് പാക്കേജ്, 3 വര്‍ഷത്തെ ആര്‍എസ്എ, 8 വര്‍ഷത്തെ ബാറ്ററി വാറന്റി, 4 വര്‍ഷത്തെ ഡിജിറ്റല്‍ സേവന സബ്‌സ്‌ക്രിപ്ഷന്‍, 11 കിലോവാട്ട് വാള്‍ ബോക്‌സ് ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

എക്‌സ് സി 40 റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് ഇരട്ട മോട്ടോറാണ് നല്‍കുന്നത്. എസ്‌യുവി 408 ബിഎച്ച്പി കരുത്തും 660 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. അന്താരാഷ്ട്ര ടെസ്റ്റ് വ്യവസ്ഥകള്‍ (ഡബ്ല്യു എല്‍ ടി പി ) അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 78 കെ ഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറുകള്‍ക്കുള്ളത്. വെറും 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതവരെ കൈവരിക്കാന്‍ ഇതിന് കഴിയും. ഫാസ്റ്റ് ചാര്‍ജര്‍ (150 കെ ഡബ്ല്യു ) ഉപയോഗിച്ച് ഏകദേശം 28 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാം.

Advertisment