Advertisment

കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് ബഹ്‌റൈനില്‍ സ്വീകരണം

New Update

publive-image

Advertisment

മനാമ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, കെസിബിസിയുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ ബഹ്‌റൈനിൽ എത്തിച്ചേർന്നു.

ബാവാ തിരുമേനിയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു എയർപോർട്ടിൽ സ്വീകരിച്ചു. ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരിപാടികൾക്ക് ശേഷം ഏപ്രിൽ 14-ന് രാത്രി റോമിലേക് യാത്ര തിരിക്കും.

ഏപ്രിൽ 14-ന് രാവിലെ 10 മണിക്ക് മനാമ സേക്രഡ് ഹാർട്ട് ചർച്ച് സോഷ്യൽ ഹാളിൽ വെച്ച്, മലങ്കര സംഗമവും, 11.30 ന് അഭിവന്ദ്യ ആൽഡോ ബറാർഡി പിതാവിനു മലങ്കര സമൂഹത്തിന്റെ അനുമോദനസമ്മേളനവും നടക്കും.

വൈകിട്ട് 6:00 മണിക്ക് അവാലി ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ബാവ തിരുമേനിക്ക് സ്വീകരണവും, തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതോടൊപ്പം കുഞ്ഞുങ്ങളുടെ ആദ്യ കുർബാന സ്വീകരണവും ഉണ്ടായിരിക്കും, വൈദികർ സഹ കാർമ്മികരായിരിക്കും.

Advertisment