Advertisment

കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം : വെറുപ്പിൻ്റെ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം - ഐഎംസിസി ബഹ്‌റൈൻ നാഷണൽ കമ്മറ്റി

New Update

publive-image

Advertisment

മനാമ: 2024 ൽ നടക്കാൻ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിൻ്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ട കർണ്ണാടക അസംബ്ലിയി ലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ ബിജെപിയെ നിലം പരിശാക്കിയ കർണ്ണാടകയിലെ മുഴുവൻ മതേതര വിശ്വാസികളെയും ഐഎംസിസി ബഹ്‌റൈൻ നാഷണൽ കമ്മറ്റി അഭിനന്ദിക്കുന്നു.

കേന്ദ്ര സംസ്ഥാന ഭരകൂടത്തിൻ്റെ മുഴുവൻ മെഷിനറികളും പ്രവർത്തിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണ്ണാടകയിൽ തമ്പടിച്ചു റോഡ് ഷോ നടത്തിയിട്ടും വെറുപ്പിൻ്റെ രാഷ്ട്രീയം കർണ്ണാടക യിലെ ജനങ്ങൾ തിരസ്കരിച്ചു എന്നാണ് ഇലക്ഷൻ ഫലം സൂചിപ്പിക്കുന്നത്.

ഉത്തരേന്ത്യൻ ശൈലിയിൽ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളെ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടുന്ന കോണ്ഗ്രസ് പതിവ് രീതിക്കു പകരം ശക്തമായ മതേതര നിലപാട് ആണ് കർണ്ണാടകയിൽ കോൺഗ്രസ്സ് മുന്നോട്ട് വെച്ചത്.

ബിജെപി സർക്കാർ നിരോധിച്ച ഹിജാബ് നിരോധനം പിൻവലിക്കുമെന്നും മുസ്ലിം സംവരണം തിരിച്ചു കൊണ്ടു വരുമെന്നും ഹനുമാൻ സ്വാമിയുടെ മറവിൽ വർഗീയ കാർഡിറക്കിയപ്പോൾ വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകുന്ന ബാജ്രാംഗ് ദളിനെ നിരോധിക്കുമെന്നും അടക്കമുള്ള ശിവകുമാർ മുന്നോട്ട് വെച്ച ധീരമായ നിലപാടിന്നാണ് കർണ്ണാടക ജനത അംഗീകാരം നൽകിയത് എന്നത് രാജ്യത്തിനു മതേതരത്വത്തിന്റെ ശുഭ സൂചനയാണെന്നും ഐ എം സി ബഹ്‌റൈൻ കമ്മറ്റി വിലയിരുത്തി.

മനുഷ്യ മനസ്സുകളെ ചേർത്തുപിടിച്ച് കൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തി നെതിരെ കർണാടകയുടെ മണ്ണിൽ തേരോട്ടം നടത്തി അവസാനം ബ്രിട്ടീഷ്കാ രോട് ഏറ്റ്മുട്ടി വീര മൃത്യു വരിച്ച ടിപ്പു സുൽത്താനെ പോലും വർഗീയ വാദിയായി ചിത്രീകരിച്ചു കൊണ്ട് നരേന്ദ്ര മോഡിയും അമിത് ഷായും നടത്തിയ വർഗീയ കാർഡിന് കിട്ടിയ കടുത്ത ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം.

ഒപ്പം ഡികെ ശിവ കുമാറിനെ പോലുള്ള ധീരമായ നേതൃത്വം കോൺഗ്രസ്സ് രാഷ്ട്രീയയത്തിൽ ഉയർന്നു വരികയാണെങ്കിൽ ജനങ്ങൾ ഇനിയും കോൺഗ്രസിന് വോട്ട് ചെയ്യാൻ തയ്യാറാണ് എന്നും കർണ്ണാടക ഇലക്ഷൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

വെറുപ്പിൻ്റെ ചന്തയിൽ സ്നേഹത്തിൻ്റെ കട തുറന്നു കൊണ്ടെയിരിക്കാൻ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് കഴിയട്ടെ എന്നാശംസിക്കുന്നു. 2024 ലെ ലോക സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടു പലകയും പ്രതീക്ഷയുമാണ് കർണ്ണാടക തെരഞ്ഞെപ്പ് ഫലമെന്ന് ഐഎംസിസി ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡൻ്റ് മൊയ്‌തീൻ കുട്ടി പുളിക്കൽ, ജനറൽ സെക്രെട്ടറി ഖാസിം മലമ്മൽ, ട്രഷറർ പി വി സിറാജ് എന്നിവര്‍ അറിയിച്ചു.

Advertisment