Advertisment

ധർമ്മവാണി - കെഎച്ച്എഫ്‌സി പത്രിക പ്രകാശനം ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്‌സി) യുടെ പ്രതിമാസ വാർത്താ പതിക "ധർമ്മവാണി" യുടെ പ്രകാശന കർമ്മം, ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങിൽ ഗുരു വിദ്യാസാഗർ മൂർത്തി നിർവഹിച്ചു.

കഴിഞ്ഞ ഒരു വര്ഷമായി കാനഡയിലെ ചെറുതും,വലുതുമായ വിവിധ ഹിന്ദു കൂടായ്മകളെ കോർത്തിണക്കി പ്രവർത്തിച്ചു വരുന്ന കെ എച്ഛ് എഫ് സിയുടെ പുതിയ കാൽവയ്പാണ് പ്രതിമാസ വാർത്താ പത്രിക. ആത്മീയ ആചാര്യന്മാരുടെ ലേഖനങ്ങൾ,

കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരവും,സാഹിത്യപരവും ആയ ശൃഷ്ടികൾ, ഫെഡറേഷനോട് ചേർന്ന് പ്രവർത്തിയ്ക്കുന്ന സംഘടനകളുടെ,ക്ഷേത്രങ്ങളുടെ പ്രതിമാസ പരിപാടികൾ, ക്ഷേത്രങ്ങളും/ക്ഷേത്രകലകളും, ചരിത്ര സവിഷേതകൾ എന്നിവയാണ് പത്രികയിൽ പ്രസിദ്ധീകരിയ്ക്കുക.

ഹിന്ദു സംസ്കാരത്തിന്റെയും, സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്നതായിരിയ്ക്കും "ധർമ്മവാണി'-വാർത്താ പത്രിക" എന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സംബന്ധിച്ച യുഎസ്, കാനഡ ഇതര രാജ്യങ്ങളിലെ എല്ലാ സജ്ജനങ്ങൾക്കും കെഎച്ച്എഫ്‌സി ഭാരവാഹികൾ നന്ദി പ്രകാശനവും ചെയ്തു.

Advertisment