Advertisment

ട്രക്ക് ഡ്രൈവറെ അടിച്ച് വീഴ്‌ത്തി ഏഴ് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: പ്രതികൾക്കായി വ്യാപക അന്വേഷണം

New Update

publive-image

Advertisment

മഥുര : കോടികൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടു.ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രക്കിൽ നിന്നാണ് 7 കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നത്. 9,000 മൊബൈൽ ഫോണുകളാണ് ട്രക്കിലുണ്ടായിരുന്നത്.

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം. ഒപ്പോ മൊബൈൽ കമ്പനി മാനേജർ സച്ചിൻ മാനവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരിലേക്കുള്ള യാത്രമദ്ധ്യേയാണ് ഫോണുകൾ കവർന്നത്. ഫറാ പോലീസ് സ്‌റ്റേഷൻ ഏരിയയിലെ ഗ്വാളിയോർ ബൈപാസിൽ നിന്ന് രണ്ടുയാത്രക്കാർ ട്രക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി.

ട്രക്ക് ജഹ്നാൻസിയിലെ ബബീന ടോൾ കടന്നയുടൻ യാത്രക്കാരായി വാഹനത്തിൽ കടന്നുകൂടിയവർ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. മോഷ്ടാക്കൾ ഡ്രൈവറെ മർദ്ദിക്കുകയും വാഹനത്തിൽ നിന്ന് പുറത്തേക്ക് എറിയുകയും ചെയ്തു. തുടർന്ന് വാഹനവുമായി കവർച്ചാ സംഘം കടന്നുകളയുകയായിരുന്നു.

പോലീസ് സൂപ്രണ്ട് മാർട്ടിന്ദ് പ്രകാശ് സിംഗിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ട്രക്ക് പീന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ട്രക്ക് ഷിയോപൂർ ജില്ലയിലെ മൺപൂർ പോലീസ് സ്‌റ്റേഷൻ പരിസരത്തു നിന്നാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കവർച്ചക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എസ്പി വ്യക്തമാക്കി.

NEWS
Advertisment