Advertisment

റഫ്രിജറേറ്ററുകൾക്കുള്ള പുതിയ കംപ്രസര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 1,588 കോടിയുടെ നിക്ഷേപത്തിനൊപ്പം സാംസംഗ് ഇന്ത്യയോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നു; തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: സാംസംഗ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്സ് ആൻഡ് സ്മാർട്ട്ഫോൺ ബ്രാൻഡ്, ചെന്നൈയ്ക്കു സമീപം ശ്രീപെരുമ്പുതൂരില്‍ ഒരു പുതിയ കംപ്രസ്സർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ടി 1,588 കോടിയുടെ മുതൽമുടക്ക് പ്രഖ്യാപിച്ചു.

22 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഫെസിലിറ്റിക്ക് ഒരു വർഷം 8 മില്യൻ കംപ്രസ്സർ യൂണിറ്റുകൾ ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ടായിരിക്കും. ഭാവിയിൽ അത് വികസിപ്പിക്കപ്പെടുന്നതാണ്. ഈ പ്ലാന്റിൽ നിർമ്മിക്കപ്പെടുന്ന കംപ്രസ്സറുകൾ സാംസംഗ് ഇൻഡ്യയിൽ നിർമ്മിക്കുന്ന റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യും.

Advertisment