ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ വിജയ് യേശുദാസിന്റെ ഭാര്യ ദർശന പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഭിരാമപുരം പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
60 പവൻ സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. മോഷണത്തിൽ വീട്ടുജോലിക്കാരിയായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.