Advertisment

ഒളിയമ്പ് (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

നീയെപ്പോഴാണ്

മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്

അക്ഷരങ്ങൾക്ക് മോഹലസ്യം

വന്നു തുടങ്ങിയപ്പോൾ

കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ

നിലവിളിച്ചു തുടങ്ങിയിരിക്കുന്നു

വെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ

കുടുങ്ങി

നെടുവീർപ്പുകൾക്ക്

കണ്ണും കാതും നഷ്ടപെടുന്നു

വട്ടം കെട്ടിപ്പിടിച്ചവർ

വരിഞ്ഞു മുറുക്കി

ന്യായം പറയുന്നു

ആവിപറക്കുന്ന അക്ഷരങ്ങളിൽ

നിന്ദിതന്റെയും

പീഡിതന്റെയും

ആല്മരോധനങ്ങൾക്ക്

കാതു കൊടുത്തവർ

വരണ്ടൊട്ടിയ വയറുക്കീറി രസിക്കുന്നു

കണ്ണും കാതും ഇയ്യം

ഉരുക്കിയൊഴിക്കുന്നു

കരുണവറ്റിയ

പുതു പാഠങ്ങൾ

പെരുമ്പറകൊട്ടിയാടുന്നു

തടം കെട്ടിവിങ്ങലുകൾ

തടഞ്ഞു നിർത്താൻ

വൃഥാപാടുപ്പെടുന്നുണ്ട്

കാരണവർ

Advertisment