Advertisment

നന്മമരം... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അലകളിളകും സാഗരം ആർദ്രമായി നോക്കി,

വരണ്ടൊരു മണ്ണിലെൻ പൂക്കൾ പൊഴിച്ച്,

ഉച്ചിയിൽ ചുട്ടു പഴുത്തു നിൽക്കും സൂര്യന്

നേദിക്കാനായി സ്വയം ഉരുകിയും ഇലപൊഴിച്ചും,

ഉണങ്ങിയും കുറച്ചു മഞ്ഞ പൂക്കൾ കരുതിയിരുന്നു.

അവൾ പ്രണയിനി!!

കാലടികൾ വെന്തുരുകുമ്പോഴും വേരുകളെ മണ്ണിലാഴ്ത്തി

ആ പൂക്കൾക്കവൾ ജീവജലം നൽകി,

അങ്ങകലെ അലയടിക്കുന്ന ജലസാഗരത്തെ,

തഴുകി വരുന്ന വരണ്ട കാറ്റിൽ നിന്നവൾ

സ്വല്പം തണുപ്പിനെ വേർതിരിച്ചു വച്ചു.

ഒരിറ്റു മഴതുള്ളി പൊഴിയും വരെ

കുഞ്ഞികൊമ്പുകൾക്കു ജീവൻ നൽകാനായി..

അവൾ അമ്മമരം.!!

വരണ്ട കാറ്റിന്റെ കുസൃതിയിൽ മഴമേഘങ്ങൾ

ഓടി അകലുമ്പോഴും പ്രതീക്ഷ കൈവിടാതെ

അവസാനശ്വാസവും നൽകി തൻപൂക്കളെ അർക്കനെക്കാൾ

പതിന്മടങ്ങു കാന്തിയിൽ ജ്വലിപ്പിച്ചു നിർത്തി..

അവൾ അമ്മമനസ്

വെൺമേഘങ്ങൾ കണ്ടോടിയോളിച്ചപ്പോൾ

നീലാകാശവും കണ്ണുകളടച്ചിരുന്നു പോയ്‌..

അവൾ പ്രിയസഖീ.

Advertisment